കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ സാമ്പത്തിക ആഘാതം: ജർമനിയിൽ സംസ്ഥാന ധനകാര്യ മന്ത്രി ജീവനൊടുക്കി

Google Oneindia Malayalam News

ഫ്രാങ്ക്ഫർട്ട്: ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിനിടെ ജർമനിയിൽ മന്ത്രി ആത്മഹത്യ ചെയ്തു. ഹെസ്സെ സംസ്ഥാനത്തെ ധനകാര്യമന്ത്രി തോമസ് ഫിഷർ ആണ് കൊറോണ വ്യാപനത്തിന്റെ അനന്തരമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ഹെസ്സെയുടെ ധനകാര്യമന്ത്രിയാണ്.

 മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം ദുരിതാശ്വാസത്തിന് നല്‍കണം;പ്രധാനമന്ത്രിക്ക് കത്ത് മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം ദുരിതാശ്വാസത്തിന് നല്‍കണം;പ്രധാനമന്ത്രിക്ക് കത്ത്

കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള സാമ്പത്തിക തകർച്ചയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഇദ്ദേഹം ഏറെ ആശങ്കാകുലനായിരുന്നുവെന്നാണ് ജർമനിയിലെ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. 54കാരനായ തോമസ് ഷിവറിനെ റെയിൽ വേ ട്രാക്കിന് സമീപത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് വീസ്ബാഡെൻ പ്രോസിക്യൂഷൻ ഓഫീസ്.

xsuicide-156100

ഞങ്ങളെല്ലാം ആഘാതത്തിലായിരുന്നു. ഞങ്ങളെല്ലാം ദുഖത്തിലാണ് അതിലുപരിയായി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വോൾക്കർ ബഫിയർ പ്രസ്താവനയിൽ വ്യക്തമാക്കി. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലാണ് അദ്ദേഹത്തിന്റെ വസതി. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അദ്ദേഹം താമസിച്ചുവന്നിരുന്നത്.

പത്ത് വർഷമായി ഹെസ്സെയുടെ ധനകാര്യ മന്ത്രിയായിരുന്ന ഷിവർ കൊറോണ വൈറസ് വ്യാപനത്തോടെ രാവും പകലും കമ്പനികളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി പ്രവർത്തിച്ച് വരികയായിരുന്നുവെന്നും വോൾക്കർ ബഫിയർ ഓർക്കുന്നു. ഇതുപോലുള്ള വിഷമ ഘട്ടങ്ങളിൽ അദ്ദേഹത്തെപ്പോലുള്ള ചിലരെയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഗാലാന്റ് സ്വദേശികളോട് വിവേചനം, കടയിൽ കയറാൻ അനുവദിച്ചില്ല... മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽനാഗാലാന്റ് സ്വദേശികളോട് വിവേചനം, കടയിൽ കയറാൻ അനുവദിച്ചില്ല... മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽ

English summary
German State Finance Minister commits suicide As Coronavirus Hits Economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X