കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മന്‍ വിദ്യാര്‍ത്ഥിയെ ചൈന തിരിച്ചയച്ചു.... അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് അധികൃതര്‍!!

Google Oneindia Malayalam News

ബെയ്ജിങ്: സൗദി അറേബ്യയും കാനഡയും തമ്മില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്നതിനിടെ സമാനമായ സംഭവം ചൈനയിലും നടന്നിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറിച്ച് ഡോക്യുമെന്ററി എടുത്തതിന് ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തിയിരിക്കുകയാണ് ചൈന. ഇയാള്‍ക്ക് വിസയും ചൈന നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ വിഷയങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ജര്‍മനിയുമായി പുതിയ പോരിനാണ് ചൈന ഒരുങ്ങുന്നതെന്നാണ് സൂചന. നേരത്തെ തന്നെ ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ല. ഇപ്പോഴത്തെ പ്രശ്‌നം കൂടി വന്നതോടെ ബന്ധം കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ട്. സൗദി കാനഡയ്‌ക്കെതിരെ എടുത്ത നടപടികള്‍ക്ക് പോലെയുള്ള കാര്യങ്ങള്‍ ജര്‍മനിക്കെതിരെ പ്രയോഗിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ ഇറാനെതിരെയുള്ള ഉപരോധത്തെ ഇരുവരും ചേര്‍ന്ന് പ്രതിരോധിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തനം ദുഷ്‌കരം

മാധ്യമപ്രവര്‍ത്തനം ദുഷ്‌കരം

ഡേവിഡ് മിസ്സല്‍ എന്ന 24കാരനായ വിദ്യാര്‍ത്ഥിയെയാണ് ചൈന നാട്ടിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നത്. ബെയ്ജിങിലെ സിംഗുവ യൂണിവേഴ്‌സിറ്റിയിലാണ് ഇയാള്‍ പഠിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളോട് രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടുപോകാനും വിസ റദ്ദാക്കിയതായും അധികൃതകര്‍ പറയുകയായിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നിന്ന് പോകണമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. അതേസമയം മിസ്സല്‍ മാധ്യമപ്രവര്‍ത്തനം പഠിക്കാനായിട്ടാണ് ചൈനയിലെത്തിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍

മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ചൈനയില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ കണ്ട് സംസാരിച്ചതിനാണ് ജര്‍മന്‍ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്തത്. ഇവരെ കുറച്ച് മിസ്സല്‍ മിനി ഡോക്യുമെന്ററി എടുത്തിരുന്നു. തന്റെ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത് ഷൂട്ട് ചെയ്തത്. മിസ്സലിന്റെ സ്റ്റുഡന്റ് വിസയില്‍ ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം.

യൂണിവേഴ്‌സിറ്റിയും തള്ളി

യൂണിവേഴ്‌സിറ്റിയും തള്ളി

പ്രൊജക്ടിനായി മിസ്സല്‍ സമര്‍പ്പിച്ച വിഷയം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പ്രൊഫസറുടെ നിര്‍ദേശം അവഗണിച്ചും ഇയാള്‍ ഈ വിഷയവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇക്കാര്യം യൂണിവേഴ്‌സിറ്റി അധികൃതരെ ചൊടിപ്പിച്ചിരുന്നു. പ്രൊഫസറടക്കമുള്ള ഇക്കാര്യത്തില്‍ ആശങ്കയിലായിരുന്നുവെന്ന് ഹോങ്കോങ് ഫ്രീപ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ പ്രത്യാഘ്യാതമുണ്ടാക്കുന്ന വിഷയം

രാഷ്ട്രീയ പ്രത്യാഘ്യാതമുണ്ടാക്കുന്ന വിഷയം

ചൈനയില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അധികൃതകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് തവണയാണ് മിസ്സലിന് മുന്നറിയിപ്പ് ലഭിച്ചത്. എന്നാല്‍ ചൈനീസ് സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഡോക്യുമെന്ററിയെന്നും മുന്നോട്ട് തന്നെ പോകുമെന്നുമായിരുന്നു മിസ്സല്‍ പറഞ്ഞിരുന്നത്.

തടഞ്ഞ് വെച്ചു

തടഞ്ഞ് വെച്ചു

നേരത്തെ വുഹാന്‍ സിറ്റിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മിസ്സലിനെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. അന്ന് പ്രമുഖ അഭിഭാഷകനായ ലിന്‍ ഖിലേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ജയിലില്‍ അടച്ച മനുഷ്യാവകാശപ്രവര്‍ത്തകനെ കാണാനുള്ള ശ്രമത്തിനിടെയാണ് തടഞ്ഞ് വെച്ചത്. അതേസമയം ഈ സംഭവത്തിന് ശേഷം ലിന്‍ ഖിലേയെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 വര്‍ഷത്തെ തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.

ജനരോഷത്തിന് പ്രേരിപ്പിക്കുന്ന ഡോക്യുമെന്ററി

ജനരോഷത്തിന് പ്രേരിപ്പിക്കുന്ന ഡോക്യുമെന്ററി

ജനങ്ങളെ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന ഡോക്യുമെന്ററിയായിരിക്കും മിസ്സല്‍ ഇറക്കുക എന്ന് ചൈനീസ് സര്‍ക്കാര്‍ മനസിലാക്കിയിരുന്നു. ഇതിന് വേണ്ടി മിസ്സല്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ കണ്ട് സംസാരിച്ചിരുന്നു. ഇതിലൊരു പ്രമുഖ പ്രവര്‍ത്തകനായ വാങ് ക്വാന്‍സാങിന്റെ ഭാര്യയെയും മിസ്സല്‍ കണ്ടിരുന്നു. തന്റെ ഭര്‍ത്താവിനെതിരെയുള്ള കേസ് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി 100 കിലോ മീറ്റര്‍ നടത്തത്തിലൂടെയാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്നു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ത്തു

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ത്തു

ചൈനയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ത്ത മൂന്നൂറിലധികം മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ചൈന അഴിക്കുള്ളിലാക്കിയത്. 2015 മുതലാണ് ഇവര്‍ക്കെതിരെ വ്യാപകമായി ഷി ജിന്‍ പിംഗ് സര്‍ക്കാര്‍ പ്രതികാര നടപടി തുടങ്ങിയത്. പലര്‍ക്കും ദീര്‍ഘകാലമാണ് തടവ്. രാഷ്ട്രീയക്കാര്‍ക്ക് നേരെയുള്ള പക പോക്കലിന് പിന്നാലെയായിരുന്നു ഈ നടപടി. മിസ്സലിന്റെ കോഴ്‌സ് കഴിയാന്‍ ഇനിയും ഒരുവര്‍ഷം ബാക്കിയുണ്ട്. പുറത്ത് നിന്നൊരാള്‍ രാജ്യത്ത് പ്രശ്‌നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മിസ്സലിനെ മടക്കി അയച്ചത്.

അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!അമേരിക്കയ്‌ക്കെതിരെ സൈബര്‍ യുദ്ധത്തിനൊരുങ്ങി ഇറാന്‍.... സര്‍ക്കാര്‍ മേഖലകള്‍ സുരക്ഷിതമല്ല!!

ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍

English summary
German student David Missal expelled from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X