തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നത് തുടര്‍ന്നാല്‍ സൗദി വിവരമറിയും; ജര്‍മ്മനിയുടെ താക്കീത്
ബെര്‍ലിന്‍: തീവ്രവാദ സംഘടനകള്‍ക്കും തീവ്രവാദം വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന രീതി സൗദി അറേബ്യ അവസാനിപ്പിയ്ക്കണമനെന്ന് ജര്‍മ്മനിയുടെ മുന്നറിയിപ്പ്. ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലാണ് സൗദി അറേബ്യയ്ക്ക്എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
മധ്യ ഏഷ്യയില്‍ സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷവും, ആഗോള തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന മതസംഘടനകളുടെ വളര്‍ച്ചയും തടയുന്നതിനും സൗദി അറേബ്യയുടെ സഹകരണം തങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതായും ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ പറയുന്നു.
ലോകത്തിലെ മിക്ക വഹാബി പള്ളികള്‍ക്കും വേണ്ട സാമ്പത്തിക സഹായം ചെയ്യുന്നത് സൗദി അറേബ്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ വഹാബി രൂപമാണ് ജിഹാദി ഭീഷണികള്‍ക്ക് പോലും കാരണമെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിനും അല്‍ഖ്വയ്ദയ്ക്കും ഉള്‍പ്പടെ വന്‍ സാമ്പത്തിക സഹായം സൗദി അറേബ്യ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു .

നിര്‍ത്തണം
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യ അവസാനിപ്പിയ്ക്കണമെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍

ആദ്യമായി
ഒരു അറബ് രാജ്യത്തിനെതിരെ ജര്‍മ്മനി അതിരൂക്ഷമായി നടത്തുന്ന ആദ്യത്തെ പ്രസ്താവന ഒരുപക്ഷേ ഇതാകാം

ഇസ്ലാമിക് സ്റ്റേറ്റ്
ലോകത്തിന് തന്നെ ഭീഷണിയായി മാറിയ ഇസ്ലാമിക് സ്‌റ്റേറ്റിന് സാമ്പത്തി സഹായം ലഭിയ്ക്കുന്ന രാജ്യങ്ങളില്‍ പ്രധാനി സൗദി അറേബ്യയാണെന്ന് മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

ഇടപെടല്‍
അറബ് രാജ്യങ്ങളിലെ പ്രധാനികള്‍ ആണെങ്കിലും മധ്യേഷയിലെ പല പ്രശ്‌നങ്ങള്‍ക്കും നേരെ സൗദി കണ്ണടയ്ക്കുകയായിരുന്നു

തള്ളിക്കളയാനാകില്ല
ജര്‍മ്മനിയുടെ ഈ പരാമര്‍ശങ്ങളെ തള്ളിക്കളയാനാകില്ല

ഐസിസിനെതിരെ
ഐസിസിനെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ജര്‍മ്മനിയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications