എയര്‍ബസ് എ320ന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
പാരീസ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വതനിരകളില്‍ തകര്‍ന്ന് വീണ എയര്‍ബസ് എ320ന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ലൈനായ ജര്‍മ്മന്‍വിംഗ്സിന്റെ എയര്‍ബസ് എ320 എന്ന വിമാനമാണ് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിയോടെ തകര്‍ന്നു വീണത്.

സ്പെയിനിലെ ബാര്‍സലോണയില്‍നിന്ന് ജര്‍മ്മനിയിലെ ദുസല്‍ഡോര്‍ഫിലേക്ക് പോകുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന 150 പേരും മരിച്ചു.
11,500 മീറ്റര്‍ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100 മീറ്ററിലേക്ക് താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍നിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചില്ല. നല്ല കാലാവസ്ഥയായിരുന്നു. മഞ്ഞ് മൂടിയ ദുര്‍ഘടമായ പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. സുരക്ഷാ ഹെലികോപ്റ്ററുകളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications