കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ബസ് എ320ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

  • By Mithra Nair
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ തകര്‍ന്ന് വീണ എയര്‍ബസ് എ320ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ലൈനായ ജര്‍മ്മന്‍വിംഗ്‌സിന്റെ എയര്‍ബസ് എ320 എന്ന വിമാനമാണ് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിയോടെ തകര്‍ന്നു വീണത്.

-crashinfrance.jpg -Properties

സ്‌പെയിനിലെ ബാര്‍സലോണയില്‍നിന്ന് ജര്‍മ്മനിയിലെ ദുസല്‍ഡോര്‍ഫിലേക്ക് പോകുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന 150 പേരും മരിച്ചു.

11,500 മീറ്റര്‍ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100 മീറ്ററിലേക്ക് താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍നിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചില്ല. നല്ല കാലാവസ്ഥയായിരുന്നു. മഞ്ഞ് മൂടിയ ദുര്‍ഘടമായ പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. സുരക്ഷാ ഹെലികോപ്റ്ററുകളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

English summary
An Airbus operated by Lufthansa's Germanwings budget airline crashed in a remote area of the French Alps on Tuesday, killing all 150 people on board, including 16 schoolchildren.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X