കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം കുട്ടികള്‍ ഇനി സ്‌കൂളുകളില്‍ നിഖാബ് ധരിക്കണ്ട!!! നിരോധനം വരുന്നു

  • By Sandra
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മനിയിലെ സ്‌കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കേണ്ടെന്ന് ജര്‍മ്മന്‍ കോടതി. സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഒരു വിദ്യാര്‍ത്ഥിനി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

പെപ്‌സി മാക്‌സ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മാപ്പ് പറഞ്ഞതെന്തിന്!!!പെപ്‌സി മാക്‌സ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മാപ്പ് പറഞ്ഞതെന്തിന്!!!

മുസ്ലിങ്ങള്‍ക്ക് ബുര്‍ഖ ധരിക്കാന്‍ നിരോധനമുള്ള ജര്‍മ്മനിയിലാണ് സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിഖാബിനും നിരോധനം നിലവില്‍ വരുന്നത്.

 അസൗകര്യം

അസൗകര്യം

നിഖാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസ്മുറികളിലെത്തുന്നത് അവരുടെ പഠനത്തെ ബാധിക്കുമെന്നാണ് ജര്‍മ്മനിയിലെ സ്‌കൂള്‍ അധികൃതരുടെ വാദം.

 അധ്യാപകര്‍ക്കും പറയാനുണ്ട്

അധ്യാപകര്‍ക്കും പറയാനുണ്ട്

നിഖാബ് ധരിച്ച് ക്ലാസ് മുറിയിലെത്തുന്ന വിദ്യാര്‍ത്ഥികളോട് ആശയവിനിമയം നടത്താന്‍ എളുപ്പമല്ലെന്നാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പരാതി.

 ഹാജര്‍ രേഖപ്പെടുത്താന്‍

ഹാജര്‍ രേഖപ്പെടുത്താന്‍

കണ്ണു മാത്രം പുറത്തുകാണുന്ന തരത്തിലുള്ള നിഖാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും ഹാജര്‍ രേഖപ്പെടുത്താനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

 നിയമക്കുരുക്ക്

നിയമക്കുരുക്ക്

ക്ലാസ് മുറികളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കാതാവുമ്പോള്‍ നിഖാബ് മാറ്റാന്‍ പറയുന്നത് നിയമക്കുരുക്കിലേക്ക് നയിക്കുന്നു. ഇത്തരം സംഭവത്തില്‍ മുസ്ലിം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നു.

 വിലക്ക് നിഖാബിന് മാത്രം

വിലക്ക് നിഖാബിന് മാത്രം

സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കില്ല, എന്നാല്‍ കണ്ണുകള്‍ മാത്രം പുറത്തുകാണാവുന്ന നിഖാബിനാണ് വിലക്കുള്ളത്. ശിരസ് മറയ്ക്കുന്നത് നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല.

 കേസ് നേരത്തെയും

കേസ് നേരത്തെയും

സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് നേരത്തെയും രാജ്യത്ത് കോടതി വിധികള്‍ പുറത്തുവന്നിരുന്നു. 2014ല്‍ ജര്‍മ്മന്‍ സംസ്ഥാനമായ ബവാരിയയില്‍ നിഖാബ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

 കാന്‍സ് ഫെസ്റ്റിവലിന് മുന്നോടിയായി

കാന്‍സ് ഫെസ്റ്റിവലിന് മുന്നോടിയായി

ജര്‍മ്മനിയില്‍ മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുസ്ലിം സ്ത്രീകള്‍ നീന്തലിനായി ആശ്രയിക്കുന്ന ബുര്‍ഖിനിക്ക് ഫ്രാന്‍സ് കാന്‍സ് മേയര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന് പിന്നാലെ ബുര്‍ഖിനി ധരിച്ചെത്തുന്നവരെ തടയാനും കാന്‍സ് മേയര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ബീച്ചുകളിലാണ് നിരോധനം.

English summary
Germany bans Muslim student from wearing niqab face veil in school. German court considers a muslim students revealation on Niqab make burden studies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X