കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌കിന് വേണ്ടി ലോക യുദ്ധമോ? അമേരിക്ക കൊള്ളയടിച്ചെന്ന് ജര്‍മനി, ഫ്രാന്‍സും കാനഡയും രംഗത്ത്

  • By Desk
Google Oneindia Malayalam News

ബെര്‍ലിന്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഓര്‍ഡര്‍ ചെയ്ത രണ്ട് ലക്ഷം മസ്‌ക്കുകള്‍ അമേരിക്ക തട്ടിയെടുത്തുവെന്ന് ജര്‍മനി. ജര്‍മന്‍ പോലീസിന് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചതായിരുന്നു മാസ്‌കുകള്‍. ചൈനയില്‍ ഫാക്ടറികളുള്ള അമേരിക്കന്‍ കമ്പനിയില്‍ നിന്നാണ് ജര്‍മനിയിലെ ബെര്‍ലിന്‍ സ്റ്റേറ്റ് രണ്ട് ലക്ഷം മാസ്‌കുകള്‍ ഓര്‍ഡര്‍ ചെയ്തത്. ജര്‍മനിയിലേക്ക് അയക്കാന്‍ വേണ്ടി ഇവ തയ്യാറാക്കി തായ്‌ലാന്റ് തലസ്ഥാമായ ബാങ്കോക്കിലെ വിമാനത്താവളത്തില്‍ എത്തിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ അനര്‍ഹമായി ഇടപെട്ട് അമേരിക്ക ഇത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

d

ഇക്കാര്യം ബെര്‍ലിന്‍ ആഭ്യന്തര മന്ത്രി ആന്‍ഡ്രസ് ഗീസല്‍ ശരിവച്ചു. തങ്ങള്‍ ഓര്‍ഡര്‍ ചെയ്തതാണ് അമേരിക്ക തട്ടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആധുനിക റാഞ്ചലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകം പ്രതിസന്ധി നേരിടുന്ന വേളയില്‍ ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നടപടിക്കെതിരെ ഫ്രാന്‍സും കാനഡയും രംഗത്തുവന്നു. തങ്ങള്‍ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ അമേരിക്ക തട്ടിയെടുത്തുവെന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തി. ചൈനയില്‍ നിന്ന് വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളാണ് അമേരിക്ക സ്വന്തമാക്കിയതെന്ന് ഫ്രാന്‍സ് പറഞ്ഞു. തങ്ങള്‍ വിലയുറപ്പിച്ച ഉപകരണങ്ങള്‍ വലിയ വില കൊടുത്താണ് അമേരിക്ക വാങ്ങിയത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും ഫ്രാന്‍സ് പറഞ്ഞു.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

കാനഡയ്ക്ക് ഓര്‍ഡര്‍ ചെയ്ത അത്രയും മാസ്‌ക് കിട്ടിയില്ല. പിന്നീടാണ് ഇതില്‍ ഒരു ഭാഗം അമേരിക്ക സ്വന്തമാക്കി എന്നറിഞ്ഞത്. ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം വിവരങ്ങള്‍ എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അമേരിക്കക്ക് മാസ്‌കുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും ആവശ്യമാണെന്ന് തങ്ങള്‍ക്കറിയാം. എന്നാല്‍ കാനഡക്കും അതാവശ്യമാണ്. ഇക്കാര്യം അമേരിക്ക മനസിലാക്കണം. ഒരുമിച്ചാണ് ഇത്തരം ഘട്ടങ്ങളില്‍ മുന്നോട്ട് പോകേണ്ടതെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

അപ്രതീക്ഷിത പ്രതിസന്ധിയാണ് കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ചത്. യൂറോപ്പിലും അമേരിക്കയിലും വേണ്ടത്ര മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള രക്ഷാ ഉപകരണങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് ചൈനയെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളയും സമീപിച്ചത്. പക്ഷേ ഇവിടെയാണ് അമേരിക്കയുടെ ഇടപെടല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങിയ മാസ്‌ക് പോലും അമേരിക്ക കൈവശപ്പെടുത്തുന്നുവെന്നാണ് വിവരങ്ങള്‍. ഇതാകട്ടെ പുതിയ പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്.

English summary
Germany, France, Canada Accuses US of ‘Modern Day Piracy’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X