കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂഗോസ്ലാവ് മുന്‍ ചാരന്‍ പെര്‍ക്കോവിക്കിനെ ജര്‍മ്മനി ക്രെയോഷ്യക്ക് കൈമാറി:30 വര്‍ഷത്തിന് ശേഷം!!

  • By Desk
Google Oneindia Malayalam News

ജര്‍മ്മനി: മ്യൂണിക്കില്‍ വിമതനെ കൊലപ്പെടുത്തിയതിന് തടവു ശിക്ഷ വിധിച്ച യൂഗോസ്ലേവിയന്‍ രഹസ്യന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെജര്‍മ്മനി ക്രയേഷ്യക്ക് കൈമാറി. യൂഗോസ്ലേവ് സ്‌റ്റേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ ജോസിക്ക് പെര്‍ക്കോവിക്ക് ആണ് 1983 ല്‍ മ്യൂണിക്കില്‍ വിമതനെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് 30 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നത്..

സഖ്യസര്‍ക്കാറിന്‍റെ ഭാവി തിങ്കളാഴ്ച്ച അറിയാം; വിശ്വാസ വോട്ട് തേടാന്‍ തയ്യാറെന്ന് കുമാരസ്വാമിസഖ്യസര്‍ക്കാറിന്‍റെ ഭാവി തിങ്കളാഴ്ച്ച അറിയാം; വിശ്വാസ വോട്ട് തേടാന്‍ തയ്യാറെന്ന് കുമാരസ്വാമി

യൂഗോസ്ലോവിയ സ്‌റ്റേറ്റ് സെക്യൂരിറ്റി സേവനം അറിയപ്പെടുന്നത് യു ഡി ബി എന്ന പേരിലാണ്. യുഡിബിഎ ഉദ്യോഗസ്ഥരായ ജോസിക്ക് പെര്‍കോവിക്, സ്റ്റുവാക്കോ മുസ്താ എന്നിവരെ ജര്‍മ്മനിയിലേക്കാണ് നാടുകടത്തിയത്. ഇതിനു കാരണമായത് ക്രെയോഷ്യന്‍ പൗരന്റെ കൊലപാതകമാണ്. 1983 ജൂലൈ 28 ന് ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കിലെ ജര്‍മ്മന്‍ കോടതിയില്‍ ഇവരുടെ കുറ്റവിചാരണ നടന്നു. ക്രയോഷ്യന്‍ വിമതനായ യുറോകോവിയുടെ കൊലപാതകം നടത്തിയത് യു ഡി ബി എ പ്രവര്‍ത്തകരായിരുന്നു എന്നതാണ് കുറ്റം.

ഡുനാവ് എന്ന രഹസ്യ നാമത്തില്‍, വോള്‍ഷ്രറ്റ് ഷൗസനില്‍ വെച്ചാണ് ക്രൊയേഷ്യന്‍ പൗരനായ യുറോകോവിയുടെ കൊലപാതക ദൗത്യം ഇവര്‍ ഏറ്റെടുത്ത് നടത്തിയത്. യൂഗോസ്ലാവിയന്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുളള ഐ എന്‍ എ ഓയില്‍ കമ്പിനിയുടെ ഡയറക്ടറായിരുന്നു കൊല്ലപ്പെട്ട യൂറോകോവി. അദ്ധേഹത്തോട് യൂഗോസ്ലാവിയ സര്‍ക്കാരിനുളള വിരോധമാണ് കൊലപാതകത്തിനു പിന്നില്‍. ക്രൊയേഷ്യന്‍ ദേശിയവാദ കുടിയേറ്റ ഗ്രൂപ്പുകളുമായി യൂറോകോവി ബന്ധം സ്ഥാപിച്ചതാണ് യൂഗോസ്ലാവിയയെ പ്രകോപിപ്പിച്ചത്. സര്‍ക്കാരുമായി ഇടഞ്ഞതോടെ യൂറോകോവി പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ രാഷ്ട്രിയ അഭയം തേടി. പിന്നീടാണ് കൊലപാതകം നടന്നത്.

 ജീവപര്യന്തം ശിക്ഷ

ജീവപര്യന്തം ശിക്ഷ

2016 ല്‍ കുറ്റം തെളിയിക്കപ്പെട്ടതോടെ പ്രതികളെ രണ്ടുപേരെയും ജീവപര്യന്തം തടവിന് വിധിച്ചു. പീന്നീട് ജര്‍മ്മനിയിലെ സുപ്രിംകോടതിയും ശിക്ഷ ശരിവെച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ക്രെയോഷ്യയിലെ ഒരു കോടതി പെര്‍കോവിയുടെ ശിക്ഷ 30 വര്‍ഷം എന്ന് കുറച്ചു. ശിക്ഷ കുറക്കാന്‍ കാരണം ജീവപര്യന്തം തടവ് ക്രയോഷ്യന്‍ നീതിന്യയ വ്യസ്ഥയില്‍ അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ നാടു കടത്താം എന്നും വിധി വന്നു. പെര്‍കോവിനെ ക്രയോഷ്യക്ക് കൈമാറാനുളള ശ്രമങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനും കാരണമായി.

 നിയമയുദ്ധത്തിന് ഒടുവില്‍

നിയമയുദ്ധത്തിന് ഒടുവില്‍



വലിയ നിയമ യുദ്ധം നടന്നതാണ് ഈ സംഭവത്തെ ശ്രദ്ധേയമാക്കിയത്. മുന്‍ യൂഗോസ്ലാവ് റിപ്പബ്ലിക്കും യൂറോപ്പ്യന്‍ യൂണിയനും തമ്മിലാണ് നിയമ യുദ്ധം നടന്നത്. 2013 ല്‍, ക്രെയോഷ്യ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനു തൊട്ടു മുമ്പ്, ഒരു നിയമം കൊണ്ടു വന്നിരുന്നു. 2002 ന് മുമ്പ് നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ആളുകളെ മറ്റ് രാജ്യങ്ങള്‍ക്ക കൈമാറുരുത് എന്നതാണ് നിയമം. നിയമം കൊണ്ടു വന്നത് 1990 കളിലെ യൂഗോസ്ലാവ് യുദ്ധത്തില്‍ അക്രമങ്ങള്‍ നടത്തിയ ക്രെയോഷ്യന്‍ പൗരന്‍മാരെ യൂറോപ്യന്‍ കോടതികളിലെ വിചാരണയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ആയിരുന്നു എന്നും പറയപ്പെടുന്നു. 1990 കളില്‍ യൂറോപ്യന്‍ കോടതികളില്‍ കേസ് വിചാരണ ചെയ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രെയേഷ്യ കുറ്റവാളികളെ കൈമാറാനുളള നിയന്ത്രണ നിയമം റദ്ദാക്കി. തുടര്‍ന്ന് പെറകോവിക്കും മുസ്തായും ജര്‍മ്മനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

കൂട്ടുപ്രതിയെ കൈമാറാന്‍

കൂട്ടുപ്രതിയെ കൈമാറാന്‍

കൊലപാതകത്തില്‍ കൂട്ടു പ്രതിയായ മുസ്തായെ ക്രെയോഷ്യക്ക് കൈമാറുന്നതിനുളള നിയമ നടപടികള്‍ നടക്കുകയാണ്. രണ്ട് മുന്‍ ചാരന്‍മാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന നീതി, വിചാരണ സമയത്ത് മ്യൂണിക്കില്‍ ലഭിച്ചില്ല എന്ന വാദവും ഉയര്‍ന്നു വന്നു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ജര്‍മ്മന്‍ ഭരണകൂടത്തിനെതിരെ കേസും ചാര്‍ജ്ജ് ചെയ്യപ്പെട്ടു. ഇതില്‍ അനുകൂല വിധി പ്രതീക്ഷിക്കുകയാണ് ശിക്ഷ വിധിക്കപ്പെട്ട പെര്‍കോവ്. തന്റെ കക്ഷിക്ക ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ ശിക്ഷയില്‍ നിന്നും മോചനം ലഭിക്കും എന്നാണ് പെര്‍ക്കാവിന്റെ വക്കീല്‍ പറയുന്നത്. അങ്ങനെ നടന്നാല്‍ അതും ചരിത്രമാകും. കാരണം പുതിയ വിചാരണക്ക് പെര്‍ക്കോവിനെ ക്രെയോഷ്യക്ക് കൈമാറേണ്ടതായി വരും. അങ്ങനെ വന്നാല്‍, വീണ്ടും വിചാരണക്കായി ജര്‍മ്മനിയില്‍ പെര്‍ക്കോവെത്തും. പതിറ്റാണ്ടുകള്‍ നീണ്ട നിയമ യുദ്ധം എന്നതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്. വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ മ്യൂണിച്ചില്‍ നിന്നും പെര്‍കോവിനെ സാഗ്രബിലേക്ക് വിമാനത്തില്‍ കൊണ്ടു പോയി എന്നാണ് ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം കൈമാറ്റത്തെ തുടര്‍ന്ന് അറിയിച്ചത്.


English summary
Germany hand over spy Perkov to Croatia after legal fights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X