കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചം വീഴുന്നതിന് മുമ്പ് അപ്രതീക്ഷിത റെയ്ഡ്,ഹിസ്ബുള്ളയെ കെട്ടുകെട്ടിച്ച് ജര്‍മ്മനി: നാടകീയ നീക്കം

Google Oneindia Malayalam News

ബെര്‍ലിന്‍: ലബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള എന്ന സംഘടനയെ തീവ്രവാദ ബന്ധം ആരോപിച്ച് ജര്‍മ്മനി സ്വന്തം മണ്ണില്‍ നിരോധിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഹിസ്ബുള്ളയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി സുരക്ഷസേന അപ്രതീക്ഷിത റെയ്ഡ് നടത്തി. ലബനനിലെ ഹസന്‍ നസ്രുള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘനയ്ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ്. ജര്‍മ്മന്‍ ഫെഡറല്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജര്‍മ്മനിയില്‍ മാത്രം 1050ല്‍ പരം അണികളുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ പൊലീസ് ഇവരെ തേടി ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. ഇവിടങ്ങളിലെ പള്ളികളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന നടത്തിവരുന്നത്. ഈ സംഘടന നിയമം ലംഘനം നടത്തുന്നതായും അന്താരാഷ്ട്ര ധാരണയെ എതിര്‍്ക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ സംഘടനയുടെ സ്വത്ത് കണ്ടെത്താന്‍ മാത്രമേ കഴിയുകയുള്ളൂ. വിദേശ സംഘടനയായതിനാല്‍ പിരിച്ചുവിടാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു. സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാധ്യമങ്ങളിലും ഹിസ്ബുള്ളയുടെ ചിഹ്നങ്ങള്‍ നിരോധിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, ഹിസ്ബുള്ള കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് അല്‍ കവത്തറാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ വരെ വാഗ്ദാനം ചെയ്തിരുന്നു. ഹിസ്ബുള്ളയെ നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ്, ഇസ്രയേല്‍, ജിസിസി, അറബ് ലീഗ് എന്നിവര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

germany

ജര്‍മ്മനിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആഗോള ഭീകരവാദത്തിനെതിരെയുള്ള സുപ്രധാന ചുടവുവയ്പ്പാണ് ജര്‍മ്മനി നടത്തിയിരിക്കുന്നതെന്ന് ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി ഇസ്രേല്‍ഡ കാറ്റസ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയുടെ നീക്കത്തെ അമേരിക്കന്‍ ജൂത സമിതിയും പ്രശംസിച്ചു. ഇത് സ്വാഗതാര്‍ഹവും ഏറെ പ്രതീക്ഷയുള്ളതും പ്രധാനപ്പെട്ടതുമായ തീരുമാനമാണെന്ന് അമേരിക്കന്‍ ജൂത സമിതി മേധാവി ഡേവിഡ് ഹാരിസ് പറഞ്ഞു.

English summary
Germany has banned Hezbollah on its soil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X