Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് നീക്കി ജർമ്മനി

ബെർലിൻ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കി ജർമനി.ഇന്ത്യ കൂടാതെ ബ്രിട്ടൺ, പോർച്ചുഗൽ, നേപ്പാൾ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു കൊവിഡിന്റെ പശ്ചാത്തലത്തിൽ ജർമ്മനി വിലക്ക് ഏർപ്പെടുത്തിയത്. അപകടകരമായ മേഖലയെന്ന പട്ടികയിൽ നിന്ന് ഈ രാജ്യങ്ങളെ മാറ്റിയതായി ദ റോബേർട്ട് കോച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

വിലക്ക് നീക്കിയതോടെ ജർമൻ പൗരൻമാർ അല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശനത്തിന് അനുമതി ലഭിക്കും. അതേസമയം കൃത്യമായ പരിശോധനയ്ക്കും ക്വാറന്റൈൻ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം.

xflight-1577992397-jpg-p

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

പുതിയ കൊവിഡ് വകഭേദങ്ങൾ ലോകത്ത് വിവിട ഇടങ്ങളിൽ വ്യാപിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ജർമ്മനി വിലക്ക് അർപ്പെടുത്തിയത്. ഡെൽറ്റാ വകഭേദം വ്യാപിക്കാൻ തുടങ്ങിയതോടെയായിരുന്നു വിലക്ക്. എന്നാൽ ഡെൽറ്റാ വകഭേദം ജർമനിയിലും കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതിനാൽ മറ്റ് രാജ്യക്കാർക്കുള്ള യാത്രാ വിലക്ക് എടുത്ത് കളയുകയാണെന്നും ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    Air India cancelled flights to UAE till july 21 | Oneindia Malayalam

    ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റയുടെ വ്യാപനവും വാക്സിനുകൾ ഇതിനെതിരെ ഫലപ്രദമാണെന്നുള്ള ഗവേഷണങ്ങളും പരിഗണിച്ച് അടുത്ത ദിവസങ്ങളിൽ സ്ഥിതിഗതികൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡെൽറ്റാ വകഭേദം കൂടാതെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളായ ബ്രസീൽ ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ഉള്ളവർക്ക് ജർമനി ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+