കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ തിരിച്ചടിക്കുന്നു; സൗദിയും യുഎഇയും ഒറ്റപ്പെടും!! ജര്‍മനി നീക്കം തുടങ്ങി, ഖത്തറിന് ആശ്വാസം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യമൻ തിരിച്ചടിക്കുന്നു; സൗദിയും യുഎഇയും ഒറ്റപ്പെടും | Oneindia Malayalam

ബെര്‍ലിന്‍: യമനിലും സിറിയയിലുമാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നത്. ഈ രാജ്യങ്ങളില്‍ കാര്യമായി ഇടപെടുന്ന ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം അവര്‍ക്ക് തിരിച്ചടിയാകുമെന്ന സൂചനകളാണ് വരുന്നത്. സിറിയയില്‍ നേരിട്ടുള്ള ഇടപെടല്‍ കുറവാണെങ്കിലും യമനില്‍ സൗദിയും യുഎഇയും സൈനികമായി പ്രത്യക്ഷത്തില്‍ തന്നെ ഇടപെടുന്നുണ്ട്.
യമനിലെ ആയിരക്കണക്കിന് സാധാരണക്കാരാണ് ആക്രമണത്തില്‍ വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടത്. തീവ്രവാദകളെയും ഹൂതികളെയും നേരിടാനെന്ന പേരിലുള്ള ന്യായീകരണത്തിന് കൂടുതല്‍ കാലം ആയുസില്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ജര്‍മനി ഇക്കാര്യത്തല്‍ കടുത്ത നിലപാട് സ്വീകരിക്കുകയാണ്. ജര്‍മനിയുടെ നീക്കം സൗദിക്കും യുഎഇക്കും ഒരുപോലെ തിരിച്ചടിയുമാണ്. തുര്‍ക്കിയും ഇക്കൂട്ടത്തില്‍പെടുന്നുണ്ട്. അതിന് കാരണവുമുണ്ട്...

ആയുധങ്ങള്‍ വരുന്നത്

ആയുധങ്ങള്‍ വരുന്നത്

സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ കാര്യമായും എത്തുന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്ക കഴിഞ്ഞാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നു. യുഎഇയുടെ ആയുധ ഇറക്കുമതിയും കൂടുതല്‍ ഈ രാജ്യങ്ങളില്‍ നിന്നു തന്നെ.

പാര്‍ലമെന്റില്‍ പുതിയ ബില്ല്

പാര്‍ലമെന്റില്‍ പുതിയ ബില്ല്

എന്നാല്‍ യമനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ജര്‍മനി കടുത്ത നിലപാട് സ്വീകരിക്കുന്നത്. സൗദി അറേബ്യയ്ക്കും യുഎഇക്കും ആയുധങ്ങള്‍ നല്‍കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മനിയിലെ നീക്കം. ഇതുമായി ബന്ധപ്പെട്ട പുതിയ ബില്ല് ഒരുങ്ങുകയാണ് അവിടെ.

തുര്‍ക്കിയെ ഉള്‍പ്പെടുത്താന്‍ കാരണം

തുര്‍ക്കിയെ ഉള്‍പ്പെടുത്താന്‍ കാരണം

ജര്‍മനിയിലെ പ്രതിപക്ഷമായ ദി ലിങ്ക് ആണ് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്. സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിരോധിക്കണമെന്നാണ് ബില്ലിലെ ആവശ്യം. കൂടെ തുര്‍ക്കിയുടെ പേരും ബില്ലിലുണ്ട്. അതിന് കാരണം സിറിയയിലെ തുര്‍ക്കിയുടെ ഇടപെടലാണ്.

ആയുധങ്ങള്‍ മാത്രമല്ല

ആയുധങ്ങള്‍ മാത്രമല്ല

ആയുധങ്ങള്‍ മാത്രമല്ല, സൈനിക ഉപകരണങ്ങളും ജര്‍മനി ഈ രാജ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. യമനില്‍ സൗദിയുടെയും യുഎഇയുടെയും സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ വിവരിച്ചുകൊണ്ടാണ് ബില്ലിന്റെ കരട് രൂപം. വടക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തുന്ന ആക്രമണങ്ങളും ബില്ലില്‍ എടുത്തുപറയുന്നു.

കൊല്ലപ്പെടുന്നത് സാധാരണക്കാര്‍

കൊല്ലപ്പെടുന്നത് സാധാരണക്കാര്‍

സിറിയയിലെ കുര്‍ദ് സൈന്യത്തിനെതിരെയാണ് തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം. യമനിലെ ഹൂതി വിമതര്‍ക്ക് നേരെയാണ് സൗദിയും യുഎഇയും ആക്രമണം നടത്തുന്നത്. പക്ഷേ, ഈ രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ടെന്നതാണ് വസ്തുത. ആക്രമണം തുടങ്ങിയ ശേഷം 10000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ കണക്ക്.

 ഒപ്പുവച്ച കാരാറുകളും റദ്ദാക്കപ്പെടും

ഒപ്പുവച്ച കാരാറുകളും റദ്ദാക്കപ്പെടും

ബില്ല് ജര്‍മന്‍ പാര്‍ലമെന്റല്‍ പാസായാല്‍ സൗദിക്കും യുഎഇക്കും കനത്ത തിരിച്ചടിയാകും. കാരണം ഭാവിയില്‍ സൈനിക കരാര്‍ ഉണ്ടാക്കില്ലെന്ന് മാത്രമല്ല, നേരത്തെ ഒപ്പുവച്ച ആയുധ കരാറുകള്‍ റദ്ദാക്കാനും പുതിയ നിയമം വഴിയൊരുക്കും. ജര്‍മനിയുമായി ഇരുരാജ്യങ്ങളും നിരവധി ആയുധ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അതൊക്കെ റദ്ദാക്കപ്പെട്ടേക്കാം.

ജര്‍മനയുടെ ലപ്പേഡ് ടാങ്കുകള്‍

ജര്‍മനയുടെ ലപ്പേഡ് ടാങ്കുകള്‍

തുര്‍ക്കിക്ക് ജര്‍മനയുടെ ലപ്പേഡ് ടാങ്കുകള്‍ നേരത്തെ കൈമാറിയിരുന്നു. ഇക്കാര്യം പുതിയ ബില്ലില്‍ എടുത്തു പറയുന്നുണ്ട്. ഈ സൈനിക ടാങ്ക് ഉപയോഗിച്ചാണ് തുര്‍ക്കി സൈന്യം സിറിയയില്‍ കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം പ്രധാനമായും ഉപയോഗിക്കുന്ന ടാങ്കുകള്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്തവയാണ്.

സൗദി സൈന്യത്തിന്റെ ബോട്ടുകള്‍

സൗദി സൈന്യത്തിന്റെ ബോട്ടുകള്‍

സൗദി അറേബ്യന്‍ സൈന്യത്തിന് നേരത്തെ ബോട്ടുകള്‍ ജര്‍മനി കൈമാറിയിരുന്നു. ഈ ബോട്ടുകള്‍ ഉപയോഗിച്ചാണ് യമനിലെ തീര മേഖലയില്‍ സൗദി സൈന്യം പട്രോളിങ് നടത്തുന്നത്. യമനിലെ ദരിദ്ര ജനതയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് അവശ്യ വസ്തുക്കള്‍ എത്തുന്നത് കടലില്‍ സൗദി സൈന്യം തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സൗദി സൈന്യത്തിന് ബോട്ടുകള്‍ കൈമാറരുതെന്ന് ജര്‍മന്‍ പാര്‍ലമെന്റിലെ ബില്ലില്‍ എടുത്തുപറയുന്നു.

120 കോടി ഡോളറിന്റെ ഇടപാട്

120 കോടി ഡോളറിന്റെ ഇടപാട്

2013ന് ശേഷം ജര്‍മനിയുടെ ആയുധങ്ങള്‍ വാങ്ങുന്ന വിദേശരാജ്യങ്ങളില്‍ പ്രധാനി സൗദി അറേബ്യയാണ്. 120 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് സൗദിയും ജര്‍മനിയും തമ്മിലുള്ളത്. സൗദി കഴിഞ്ഞാല്‍ ജര്‍മന്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇസ്രായേലും ഈജിപ്തുമാണ്.

ഖത്തറിന് ആശ്വാസം

ഖത്തറിന് ആശ്വാസം

എന്നാല്‍ ജര്‍മനിയലെ പുതിയ നീക്കങ്ങള്‍ ഖത്തറിനെ ബാധിക്കില്ല. കാരണം യമനിലെ ആക്രമണത്തില്‍ ഖത്തര്‍ സൈന്യം പങ്കാളിയല്ല. നേരത്തെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി ഖത്തര്‍ സൈന്യവും യമനിലുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ ഉപരോധം പ്രഖ്യാപിച്ച ശേഷമാണ് ഖത്തര്‍ സൈന്യത്തെ സഖ്യത്തില്‍ നിന്നു പുറത്താക്കിയത്.

സൗദിക്ക് കൂട്ടുള്ള രാജ്യങ്ങള്‍

സൗദിക്ക് കൂട്ടുള്ള രാജ്യങ്ങള്‍

ആയുധങ്ങള്‍ നല്‍കില്ലെന്ന് ഒരുരാജ്യം നിലപാട് സ്വീകരിക്കുന്നത് ആഗോളതലത്തില്‍ സൗദിക്ക് തിരിച്ചടിയാണ്. നേരത്തെസമാനമായ ആവശ്യം ഇറ്റലിയിലും സ്വീഡനിലും ഉയരുന്നിരുന്നു. അവിടെയും വിവാദമായത് യമനിലെ ആക്രമണങ്ങളാണ്. എന്നാല്‍ അമേരക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സൗദിക്കും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും യഥേഷ്ടം ആയുധങ്ങള്‍ കൈമാറുന്നുണ്ട്.

നടുറോഡില്‍ ക്രൂരകൊലപാതകം; നവവധുവിനെ വെടിവച്ചുകൊന്നു; തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു!!നടുറോഡില്‍ ക്രൂരകൊലപാതകം; നവവധുവിനെ വെടിവച്ചുകൊന്നു; തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു!!

English summary
Germany moving to limit arms sales to Saudi Arabia, UAE, Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X