കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യൂണിക് അക്രമി മാനസിക രോഗി; ഐസിസുമായി ബന്ധമില്ലെന്ന് പോലീസ്

Google Oneindia Malayalam News

മ്യൂണിക്: ജര്‍മ്മനിയിലെ മ്യൂണിക് ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ പതിനെട്ട്കാരന് ഐസിസുമായി ബന്ധമില്ലെന്ന് പോലീസ്. അലി ഡേവിഡി സോണ്‍സാലി എന്ന പതിനെട്ട്കാരനാണ് ഷോപ്പിങ്മാളില്‍ വെടിവെപ്പ് നടത്തിയത്.

ഇയാള്‍ ഒരു മാനസിക രോഗിയാണെന്നും പോലീസ് പറഞ്ഞു. വെടിവെപ്പില്‍ പതിനാറോളം പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഒമ്പത് പേര്‍ മരിക്കുകയും ചെയ്തു. വെടിയുതിര്‍ത്തതിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

പുസ്തകങ്ങള്‍ കണ്ടെടുത്തു

പുസ്തകങ്ങള്‍ കണ്ടെടുത്തു

അലി ഡേവിഡി സോണ്‍സാലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂട്ടക്കൊലകളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് അക്രമിയുടെ മനോനില മാറിയിരുന്നുവെന്നാണ് സംശയിക്കുന്നത്.

മാനസിക പ്രശ്‌നം

മാനസിക പ്രശ്‌നം

ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന സൂചന.

ലക്ഷ്യം വ്യക്തമല്ല

ലക്ഷ്യം വ്യക്തമല്ല

കൈത്തോക്കുമായി മാക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റ്‌ലാണ് ആദ്യം വെടിവെപ്പ് നടത്തിയത്. അവിടെ നിന്നും മാളിലേക്കും തെരുവിലേക്കും ഇറങ്ങിയപ്പോള്‍ കുട്ടികളടക്കം തോക്കിനിരയായി. എന്നാല്‍ ആക്രമണ ലക്ഷ്യം ഇനിയും വ്യക്തമാല്ല.

ആര്‍ക്കും പങ്കില്ല

ആര്‍ക്കും പങ്കില്ല

മൂന്ന് പേരാണ് അക്രമം നയിച്ചതെന്ന് ആദ്യം പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ട് പേര്‍ക്ക് പങ്കില്ലെന്നും അവര്‍ സംഭവ സ്ഥലത്തു നിന്നും സത്യത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് സ്ഥിതീകരിച്ചു.

English summary
The teenager who shot dead nine people in Munich on Friday was a mentally troubled man who had extensively researched rampage killings and had no apparent links to ISIS, German police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X