കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദം ശല്യമാകുന്നു; രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് 72 കാരി, പിന്നാലെ അറസ്റ്റ്

Google Oneindia Malayalam News

ബെര്‍ലിന്‍: ശബ്ദം ശല്യമാകുന്നു എന്ന് പറഞ്ഞ് ഒരേ മുറിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് വൃദ്ധ. ജര്‍മനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ 72 കാരിയായ സ്ത്രീയ അറസ്റ്റ് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലെ മാന്‍ഹൈമില്‍ നവംബര്‍ 29 ന് ആണ് സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ നരഹത്യാശ്രമം അടക്കമുള്ള കുറ്റമാണ് 72 കാരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. രണ്ട് തവണ ആണ് ഈ സ്ത്രീ മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ശബ്ദം ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആദ്യത്തെ തവണ ഇവര്‍ രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തിരുന്നു.

dwd

എന്നാല്‍ ആ സമയത്ത് തന്നെ 72 കാരിക്ക് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. രോഗിക്ക് വെന്റിലേറ്റര്‍ അത്യാവശ്യമാണ് എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെയാണ് അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുന്നതും 72 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.

എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?

കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം 72 കാരി ഓഫ് ചെയ്ത വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിക്ക് നിലവില്‍ ബുദ്ധിമുട്ടൊന്നുമില്ല എന്നും അടിയന്തര ചികിത്സ തുടരുകയാണ് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

രോഗി താമസിയാതെ പൂര്‍വസ്ഥിതിയിലെത്തും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങള്‍ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 79 വയസുള്ള രോഗിയോടാണ് 72 കാരി അതിക്രമം കാണിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ് എന്ന് പൊലീസ് അറിയിച്ചു.

300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍

ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുന്‍പായും പിന്നീട് ഒമ്പത് മണിക്ക് ശേഷവും ആണ് വെന്റിലേറ്റര്‍ ഓഫ് ചെയ്തത് എന്നാണ് മാന്‍ഹൈം പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും മാന്‍ഹൈം പൊലീസും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സംയുക്ത പത്രക്കുറിപ്പില്‍ അറിയിക്കുന്നത്.

English summary
Germany: old lady turns off the ventilator of a patient in the same room, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X