Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മനിയില്‍ നിന്ന് മുസ്ലിങ്ങളെ തുരത്തും, ഇസ്ലാം വിരുദ്ധ പ്രതിഷേധം ആളിപ്പടരുന്നു

ബര്‍ലിന്‍: ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ജര്‍മ്മനി കത്തുന്നു. രാജ്യത്തെ മുസ്ലീം കുടിയേറ്റങ്ങള്‍ക്കും ഇസ്ലാമികവത്ക്കരണത്തിനും എതിരെയാണ് സ്വദേശികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രെസ് ഡനില്‍ തിങ്കളാഴ്ച നടന്ന ഇസ്ലാം വിരുദ്ധ പ്രതിഷേധ റാലിയില്‍ പതിനെണ്ണായിരത്തോളം പേരാണ് പങ്കെടുത്ത്. ബര്‍ലിന്‍ ഉള്‍പ്പടെ രാജ്യത്തെ പ്രധാന ഇടങ്ങളിലെല്ലാം ഇസ്ലാം വിരുദ്ദ പ്രക്ഷോഭം ആളിപ്പടരുകയാണ്. ജര്‍മ്മനി കണ്ട ഏറ്റവും വലിയ ഇസ്ലാം വിരുദ്ധ പ്രതിഷേധമാണ് തിങ്കളാഴ്ചത്തേത്.

പാട്രിയോട്ടിക്ക് യൂറോപ്യന്‍സ് എഗെന്‍സ്റ്റ് ദ ഇസ്ലാമിസൈഷന്‍ ഓഫ് ദ വെസ്റ്റ് (പെഗിഡ) എന്ന സംഘടനയാണ് ഒക്ടോബര്‍ മുതല്‍ ജര്‍മമ്‌നിയില്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടിയേറ്റക്കാരായി എത്തുന്ന മുസ്ലിങ്ങള്‍ ജര്‍മ്മനിയില്‍ അവരുടെ മതത്തിന്‍ മേല്‍ക്കൈ നേടാനും ശരിയത്ത് നിയമം നടപ്പാക്കാനുമാണ് ശ്രമിയ്ക്കുന്നതെന്ന പ്രതിഷേധക്കാര്‍ പറയുന്നു.

Pegida Protest

ചെറിയ രീതിയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് നിയന്ത്രിയ്ക്കാന്‍ പോലും ആകാത്ത വിധത്തില്‍ വളര്‍ന്നു കഴിഞ്ഞു, ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ജര്‍മ്മനിയല്‍ കുടിയേറിയിട്ടുള്ളത്. ഇവര്‍ വസിയ്ക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പടെ മതനിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് പെഗിഡ ആരോപിയ്ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരിയ്ക്കലും ഇസ്ലാം ഭരണം ഉയരാന്‍ അനുവദിയ്ക്കില്ലെന്നും മുന്‍പ് പെഗിഡ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയരുന്നു.

തിങ്കളാഴ്ച നടന്ന പെഗിഡയുടെ മാര്‍ച്ചിനെ പലയിടത്ത് നിന്നും മുസ്ലീം സംഘടനകളും മംറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. ജര്‍മ്മനിയിലെ സാധാരണക്കാര്‍ക്കിടയില്‍ പോലും മുസ്ലീം വിരുദ്ധ നിലപാടുകള്‍ ശക്തമാവുകയാണ്. ജര്‍മനിയിലെ സ്റ്റേണ്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ ആയിരത്തില്‍ എട്ട് ജര്‍മന്‍കാര്‍ ഇസ്ലാം വിരുദ്ധരാണ്. ഇവര്‍ പെഗിഡയോടൊപ്പം ചേരാന്‍ ആഗ്രഹിയ്ക്കുന്നവരുമാണ്. ഓസ്‌ട്രേലിയയയില്‍ ഇറാന്‍ കുടിയേറ്റക്കാരനായ ഇസ്ലാം വിശ്വാസി നടത്തിയ ആക്രമണവും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയും ജര്‍മന്‍ ജനതയെ ആശങ്കയിലാഴ്ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+