കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനി വാക്‌സിന്‍ പരീക്ഷണം തുടങ്ങി... ചൈനയെ വെല്ലാന്‍, മനുഷ്യരില്‍ പരീക്ഷണം, 200 പേരില്‍!!

Google Oneindia Malayalam News

മ്യൂണിക്ക്: കോവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിനായി ജര്‍മനിയും രംഗത്ത്. ചൈന ഒരു വശത്ത് വിവരങ്ങള്‍ നല്‍കാതെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനെ വെല്ലുന്ന വാക്‌സിനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ചൈന അന്താരാഷ്ട്ര തലത്തില്‍ മുതലെടുപ്പിനായി ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആംഗെല മെര്‍ക്കല്‍ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ചൈനയെ കുറിച്ച് പോസിറ്റീവായ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നു ബെയ്ജിംഗില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ ജര്‍മനി ഇത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ് മരുന്ന് പരീക്ഷണം കൂടി ജര്‍മനി സജീവമാക്കിയിരിക്കുന്നത്.

1

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. ഇത് സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലേക്കാണ് ജര്‍മനിയും എത്തുന്നത്. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തുന്നത്. അമേരിക്കന്‍ കമ്പനിയായ ഫിസറുമായി ചേര്‍ന്നാണ് ബയോണ്‍ ടെക് പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 12 പേരിലാണ് ഈ മരുന്ന് പരീക്ഷിച്ച് തുടങ്ങിയത്. ഏപ്രില്‍ 23 മുതല്‍ ഈ വാക്‌സിന്‍ പരീക്ഷിക്കുന്നുണ്ട്. വിജയിച്ചാല്‍ വഴിത്തിരിവാകുമെന്ന് ഡോക്ടര്‍മാരും അവകാശപ്പെടുന്നു.

്അതേസമയം എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടെത്താനാണ് ലോകാരോഗ്യ സംഘടനയും ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അമേരിക്ക പങ്കെടുക്കുന്നില്ല. നിലവിലുള്ള ഡോസിന്റെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബയോണ്‍ ടെക്. ഇവര്‍ അടുത്ത ഘട്ടത്തില്‍ 200 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. 18നും 55നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. അമേരിക്കയില്‍ നിന്ന് റെഗുലേറ്ററി അനുമതി ലഭിച്ചാല്‍ ഉടന്‍ മനുഷ്യരില്‍ വിപുലമായി ഈ വാക്‌സിന്‍ പരീക്ഷിക്കാം. എന്നാല്‍ ഇത് വിജയിച്ചാലും വീപണിയിലെത്താന്‍ ഇനിയും വൈകുമെന്നാണ് വ്യക്തമാകുന്നത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും.

നിലവില്‍ നൂറിലധികം വാക്‌സിനുകളാണ് ലോകത്തിന്റെ പല ഭാഗത്തായി ഒരുങ്ങുന്നത്. ഇതുവരെ ബയോണ്‍ ടെക്കിന്റെ വാക്‌സിന്‍ പരീക്ഷണത്തിനായി നൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബയോടെക്ക് നൂറിലധികം വാക്‌സിനുകള്‍ ഇപ്പോള്‍ തന്നെ വികസിപ്പിക്കുന്നുമുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇപ്പോള്‍ തന്നെ പ്രാരംഭ ഘട്ടത്തിലാണ്. ഫേസ് വണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസമയം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഏപ്രില്‍ 23ന് തന്നെ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ വാക്‌സിനാണ് ഇതില്‍ ഏറ്റവും പ്രതീക്ഷയുള്ളത്. ഫ്രാന്‍സും ഇറ്റലിയും ബെല്‍ജിയവും വാക്‌സിന്‍ വികസിപ്പിക്കാനായി രംഗത്തുണ്ട്.

English summary
germany starts human trials of coronavirus vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X