'ഇനി വേണ്ട' ? സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ജര്‍മ്മനി അതിര്‍ത്തികള്‍ അടച്ചു
ബെര്‍ലിന്‍: സിറിയയില്‍ നിന്നുള്ള അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹത്തില്‍ വിറങ്ങലിച്ച് ജര്‍മ്മനി. അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിയ്ക്കാന്‍ അതിര്‍ത്തിയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ് ജര്‍മ്മനി. ഓസ്ട്രിയ-ജര്‍മ്മനി അതിര്‍ത്തി പ്രദേശം താത്ക്കാലികമായി അടച്ചിടാനാണ് ജര്‍മ്മനിയുടെ തീരുമാനം.
ജര്‍മ്മനിയില്‍ നിന്ന് ഓസ്ട്രിയയിലേയ്ക്കും ഓസ്ട്രിയയില്‍ നിന്നും ജര്മ്മനിയിലേയ്ക്കുമുള്ള അഭയാര്‍ത്ഥികളേയും വഹിച്ചുള്ള ട്രെയിന്‍ സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളോടുള്ള നിലപാടില്‍ അയവ് വരുത്തിയ ശേഷം ജര്‍മ്മനിയിലേയ്ക്ക് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് ഉണ്ടായത്.

അതിര്‍ത്തിയില്‍ താത്ക്കാലിക നിയന്ത്രണം
ഓസ്ട്രിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസീരേ പറഞ്ഞു.

നിയന്ത്രിയ്ക്കാന്‍
ജര്‍മ്മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിയ്ക്കുന്നതിന് വേണ്ടിയുള്ള താത്ക്കാലിക നടപടി മാത്രമാണിത്

നാലര ലക്ഷത്തില്‍ അധികം
2015 ല്‍ മാത്രം നാലര ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ എത്തിയത്

പരമാവധിയായി
ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി അഭയാര്‍ത്ഥികളെ സ്വീകരിച്ചതായാണ് ജര്‍മ്മനി പറയുന്നത്

ഇനി
ജര്‍മ്മനി ഉള്‍പ്പടെ അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ രാജ്യങ്ങള്‍ നിലപാട് കര്‍ശനമാക്കിയാല്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി പരുങ്ങലിലാകും
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications