കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി വേണ്ട' ? സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ജര്‍മ്മനി അതിര്‍ത്തികള്‍ അടച്ചു

Google Oneindia Malayalam News

ബെര്‍ലിന്‍: സിറിയയില്‍ നിന്നുള്ള അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹത്തില്‍ വിറങ്ങലിച്ച് ജര്‍മ്മനി. അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിയ്ക്കാന്‍ അതിര്‍ത്തിയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ് ജര്‍മ്മനി. ഓസ്ട്രിയ-ജര്‍മ്മനി അതിര്‍ത്തി പ്രദേശം താത്ക്കാലികമായി അടച്ചിടാനാണ് ജര്‍മ്മനിയുടെ തീരുമാനം.

ജര്‍മ്മനിയില്‍ നിന്ന് ഓസ്ട്രിയയിലേയ്ക്കും ഓസ്ട്രിയയില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുമുള്ള അഭയാര്‍ത്ഥികളേയും വഹിച്ചുള്ള ട്രെയിന്‍ സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളോടുള്ള നിലപാടില്‍ അയവ് വരുത്തിയ ശേഷം ജര്‍മ്മനിയിലേയ്ക്ക് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് ഉണ്ടായത്.

അതിര്‍ത്തിയില്‍ താത്ക്കാലിക നിയന്ത്രണം

അതിര്‍ത്തിയില്‍ താത്ക്കാലിക നിയന്ത്രണം

ഓസ്ട്രിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസീരേ പറഞ്ഞു.

നിയന്ത്രിയ്ക്കാന്‍

നിയന്ത്രിയ്ക്കാന്‍

ജര്‍മ്മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിയ്ക്കുന്നതിന് വേണ്ടിയുള്ള താത്ക്കാലിക നടപടി മാത്രമാണിത്

നാലര ലക്ഷത്തില്‍ അധികം

നാലര ലക്ഷത്തില്‍ അധികം

2015 ല്‍ മാത്രം നാലര ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ എത്തിയത്

പരമാവധിയായി

പരമാവധിയായി

ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി അഭയാര്‍ത്ഥികളെ സ്വീകരിച്ചതായാണ് ജര്‍മ്മനി പറയുന്നത്

ഇനി

ഇനി

ജര്‍മ്മനി ഉള്‍പ്പടെ അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ രാജ്യങ്ങള്‍ നിലപാട് കര്‍ശനമാക്കിയാല്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി പരുങ്ങലിലാകും

English summary
Germany imposes border controls over refugee surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X