കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് ജര്‍മനി സൈന്യത്തെ പിന്‍വലിക്കുന്നു... സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്,

Google Oneindia Malayalam News

തെഹറാന്‍: ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് വിഭാഗം തലവന്‍ ഖാസിം സുലൈമാനിയുടെ വധത്തില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജര്‍മനി സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍വലിച്ചിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടുന്നു എന്നാണ് സൂചന.

അതേസമയം സുലൈമാനിയുടെ വിലാപയാത്രയില്‍ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചു. ഇതെല്ലാം ഇറാനില്‍ സുലൈമാനിയുടെ വധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പിക്കുകയാണ്. അമേരിക്കയെ ഒന്നാകെ തീവ്രവാദ രാജ്യമായും ഇറാന്‍ മുദ്രകുത്തി. ഇറാഖില്‍ നിന്ന് യുഎസ്സിനെ പിന്‍വലിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദവും ഇറാനില്‍ നിന്നുണ്ടാവുന്നുണ്ട്. ഇരുപക്ഷത്തെയും സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ജര്‍മനിയുടെ പിന്‍മാറ്റം

ജര്‍മനിയുടെ പിന്‍മാറ്റം

ആദ്യ ഘട്ടമായി ഇറാഖില്‍ നിന്ന് കുറച്ചു സൈനികരെ പിന്‍വലിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. ഐസിസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് സൈന്യം അവിടെയുള്ളത്. എന്നാല്‍ സുലൈമാനിയുടെ വധം മേഖലയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഈ പിന്‍മാറ്റത്തിന് പിന്നിലുണ്ട്. ബാഗ്ദാദില്‍ നിന്് 30 സൈനികര്‍ ജോര്‍ദാനിലേക്കും കുവൈത്തിലേക്കും മാറും. 415 സൈനികരെ ഐസിസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇറാഖിലുള്ളത്. കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് യുഎസ് സഖ്യവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കിയിരുന്നു.

പ്രഖ്യാപനം ഇങ്ങനെ

പ്രഖ്യാപനം ഇങ്ങനെ

ഇറാഖ് പ്രമേയം പാസാക്കിയ അറിഞ്ഞെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചത് കൊണ്ടാണ് സൈന്യം അവിടെയെത്തിയത്. എന്നാല്‍ അവര്‍ പ്രമേയം പാസാക്കിയ സാ ഹചര്യത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഇറാഖില്‍ തുടരാനുള്ള നിയമപരമായ സാധ്യതയും ഇതോടെ ഇല്ലാതായിരിക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ഇറാഖ് സര്‍ക്കാരിനെ അറിയിക്കുമെന്നും മാസ് പറഞ്ഞു. അതേസമയം ഐസിസിനെതിരെ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് സൈന്യം തീവ്രവാദികള്‍

യുഎസ് സൈന്യം തീവ്രവാദികള്‍

ഇറാന്‍ കടുത്ത നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. എല്ലാ യുഎസ് സൈന്യത്തെയും തീവ്രവാദികളായി ഇറാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സുലൈമാനി വധത്തിലെ ആദ്യത്തെ നടപടിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്യൂട്ടിട്ട തീവ്രവാദി എന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ പശ്ചിമേഷ്യയില്‍ യുഎസിന്റെ പ്രമുഖ സൈനിക മേധാവികള്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാവാം. സുലൈമാനിയെ തീവ്രവാദിയായി യുഎസ് പ്രഖ്യാപിച്ചതും വധിച്ചതും ഇതേ നടപടിയിലൂടെയാണ്.

റൂഹാനിയുടെ മറുപടി

റൂഹാനിയുടെ മറുപടി

ഇറാനെ ഒരിക്കലും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയാല്‍ 52 ഇടങ്ങളില്‍ പ്രത്യാക്രമണങ്ങള്‍ ഉണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് സൈന്യത്തെ പശ്ചിമേഷ്യയില്‍ നിന്ന് തുരത്തുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഇറാന്‍ പ്രോക്‌സി സേനകള്‍ വഴി അമേരിക്കയെ ആക്രമിക്കുമെന്ന സൂചനകളും ശക്തമായിരിക്കുകയാണ്.

വധിച്ചത് ഇങ്ങനെ

വധിച്ചത് ഇങ്ങനെ

യുഎസ്സിന് സുലൈമാനിയുടെ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് നേരത്തെ തന്നെ വ്യക്തമായി അറിയാമായിരുന്നു. ബെയ്‌റൂട്ടില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. സുലൈമാനിയുടെ വിമാനം ബാഗ്ദാദ് വിമാനത്താവളത്തിലേക്ക് പോകുന്നതും ഇവര്‍ നിരീക്ഷിച്ചിരുന്നു. ഡ്രോണുകള്‍ വഴിയായിരുന്നു നിരീക്ഷണം. 64 മില്യണിന്റെ അത്യാധുനിക വിമാനമാണ് സുലൈമാനിയെ വധിക്കാനായി യുഎസ് ഉപയോഗിച്ചത്. വെടി ഉതിര്‍ക്കുന്നതിന് മുമ്പ് പത്ത് മിനുട്ടോളം ഇവര്‍ സുലൈമാനിയെ നിരീക്ഷിച്ചിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഡ്രോണ്‍ ആക്രമണം നടത്തി പരിചയമുള്ളവരെയാണ് യുഎസ് ഇതിനായി നിയോഗിച്ചത്.

വിലാപയാത്രയിലും ദുരന്തം

വിലാപയാത്രയിലും ദുരന്തം

സുലൈമാനിയുടെ സ്വന്തം നാട്ടിലേക്കുള്ള വിലാപയാത്രയില്‍ തിക്കിലും തിരക്കിലുമാണ് 35 പേര്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. 48 പേര്‍ക്ക് പരിക്കുണ്ട്. ലക്ഷങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. അതേസമയം വിദേശകാര്യമന്ത്രി ജവാദ് സരീഫിന് യുഎന്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും അമേരിക്ക നിഷേധിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലാണ് യോഗം നടക്കുന്നത്. അതേസമയം ആരുടെ സമ്മര്‍ദത്തിനും വഴങ്ങി ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികാരവുമായി വീണ്ടും അമേരിക്ക; ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചു, യുഎന്‍ യോഗത്തിനെത്തില്ലപ്രതികാരവുമായി വീണ്ടും അമേരിക്ക; ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചു, യുഎന്‍ യോഗത്തിനെത്തില്ല

English summary
germany to withdraw troops from iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X