കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഒറ്റപ്പെടുന്നു; മൂന്ന് വന്‍ശക്തികള്‍ കൂടി രംഗത്ത്, ആണവ കരാര്‍ തകരും, ഇളവുമായി ഇറാന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സൗദിയിലെ അരാംകോ എണ്ണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണവും ഗള്‍ഫിലേക്ക് സൈന്യത്തെ അയക്കാനുള്ള അമേരിക്കയുടെ തീരുമാനവും പശ്ചിമേഷ്യയില്‍ സാഹചര്യം സങ്കീര്‍ണമാക്കിയിരിക്കെ, ഇറാനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഇറാനെതിരെ നേരത്തെ കടുത്ത ഭാഷ സ്വീകരിക്കാതിരുന്ന ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനുമാണ് ഇപ്പോള്‍ ട്രംപിന്റെ നിലപാട് ശരിവച്ച് രംഗത്തുവന്നിരിക്കുന്നത്.

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സംശയിക്കുന്നതായി ജര്‍മനിയും ഫ്രാന്‍സും പറഞ്ഞു. കഴിഞ്ഞദിവസം ഇക്കാര്യം സൂചിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അമേരിക്കയുടെ മാതൃക സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതോടെ ഇറാന്റെ ആണവ കരാര്‍ തകരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ തകര്‍ന്നാല്‍ പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ മാറിമറയും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഇറാന്‍ സൈന്യത്തിനെതിരെ

ഇറാന്‍ സൈന്യത്തിനെതിരെ

ഇറാന്‍ സൈന്യത്തിനെതിരെ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി പ്രസ്താവന ഇറക്കി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അമേരിക്ക പിന്‍മാറിയ മാതൃക തങ്ങളും സ്വീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത്.

ബാക്കി റഷ്യയും ചൈനയും

ബാക്കി റഷ്യയും ചൈനയും

ഇറാനുമായി 2015ല്‍ ആണവ കരാര്‍ ഒപ്പുവച്ച ആറ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും. ഇവര്‍ കരാറില്‍ നിന്ന് പിന്‍മാറിയാല്‍ കരാര്‍ തകരും. അമേരിക്കയ്‌ക്കൊപ്പം ഇവരും ചേരുന്നതോടെ നാല് രാജ്യങ്ങള്‍ കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവസ്ഥയാകും. ബാക്കി റഷ്യയും ചൈനയുമാണുള്ളത്.

കാര്യങ്ങള്‍ കൈവിടുമോ

കാര്യങ്ങള്‍ കൈവിടുമോ

ആണവ കരാര്‍ നടപ്പാക്കിയാല്‍ ഇറാനെതിരായ ഉപരോധം കുറയ്ക്കാമെന്നാണ് കരാറിന്റെ ചുരുക്കം. കരാറില്‍ നിന്ന് പ്രമുഖരായ നാല് രാജ്യങ്ങള്‍ പിന്‍മാറിയാല്‍ ഇറാനെതിരെ ഉപരോധം വീണ്ടും ശക്തിപ്പെടും. ഇറാനെതിരെ അമേരിക്ക ഗള്‍ഫിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിടുമോ എന്നാണ് ആശങ്ക.

നേതാക്കളുടെ ചര്‍ച്ചാവിഷയം

നേതാക്കളുടെ ചര്‍ച്ചാവിഷയം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിനെയും കണ്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയ്ക്ക് എത്തിയതായിരുന്നു നേതാക്കള്‍. ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികളാണ് മൂന്ന് നേതാക്കളും ചര്‍ച്ച ചെയ്തത്.

ഇറാന് ഉത്തരവാദിത്തമുണ്ട്

ഇറാന് ഉത്തരവാദിത്തമുണ്ട്

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന് ഉത്തരവാദിത്തമുണ്ടെന്ന് ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ആരോപിച്ചു. ഇവര്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇറാനെതിരെ അമേരിക്ക സ്വീകരിച്ച നടപടിയെ പ്രശംസിക്കുന്നുണ്ട്. നേരത്തെ ഇറാന് അനുകൂലമായി നിലപാടെടുത്ത രാജ്യമാണ് ഫ്രാന്‍സ്. അവരിപ്പോള്‍ അമേരിക്കന്‍ നിലപാടിലേക്ക് മാറുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഇറാന്‍ മന്ത്രിയുടെ ചോദ്യം

ഇറാന്‍ മന്ത്രിയുടെ ചോദ്യം

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ മൂന്ന് രാജ്യങ്ങളും ഇറാന്‍ അനാവശ്യ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് വന്‍ശക്തി രാജ്യങ്ങളുടെയും ആരോപണം ഇറാന്‍ വിദേശകാര്യ മന്ത്രി തള്ളി. ഇറാന്‍ സൈന്യം ആക്രമണം നടത്തിയിരുന്നെങ്കില്‍ സൗദിയുടെ എണ്ണ കേന്ദ്രം പൂര്‍ണമായും തകരുമായിരുന്നില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഹൂത്തികള്‍ക്ക് കാരണമുണ്ട്

ഹൂത്തികള്‍ക്ക് കാരണമുണ്ട്

സൗദി കേന്ദ്രം ആക്രമിച്ചത് യമനിലെ ഹൂത്തികളാണെന്ന് നേരത്തെ അവര്‍ അവകാശപ്പെട്ടിരുന്നു. സൗദിയെ ആക്രമിക്കാന്‍ ഹൂത്തികള്‍ക്ക് കാരണമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. സൗദി സഖ്യസേന യമനില്‍ ആക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 ബ്രിട്ടീഷ് സൈന്യവും വരും

ബ്രിട്ടീഷ് സൈന്യവും വരും

അമേരിക്ക ഗള്‍ഫിലേക്ക് സൈന്യത്തെ അയക്കുമെന്ന് രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കക്കൊപ്പം ചേരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും പറഞ്ഞു. ബ്രിട്ടനും സൈന്യത്തെ അയക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇറാനെ ആക്രമിക്കാനാണ് കോപ്പുകൂട്ടുന്നതെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി പറഞ്ഞു.

ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

അമേരിക്കന്‍ ഡ്രോണിന് എന്താണ് സംഭവിച്ചത്. ബ്രിട്ടന്റെ കപ്പലിന് എന്താണ് സംഭവിച്ചത്. അതുതന്നെയാകും ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സംഭവിക്കുക എന്ന് ഇറാന്‍ സൈനിക മേധാനി മുന്നറിയിപ്പ് നല്‍കി. നേരത്തെ അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ സൈന്യം വെടിവച്ച് തകര്‍ത്ത കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്.

 ട്രംപ് മുന്‍കൈയ്യെടുക്കണം

ട്രംപ് മുന്‍കൈയ്യെടുക്കണം

2015ല്‍ ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ മോശമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കരാറിന് അമേരിക്ക ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്താണ് 2015ല്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചത്.

കരാറുമായി ബന്ധമില്ലെന്ന് ഫ്രാന്‍സ്

കരാറുമായി ബന്ധമില്ലെന്ന് ഫ്രാന്‍സ്

എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് സൂചിപ്പിച്ചത്. പിന്നീട് അദ്ദേഹം നിലപാട് മയപ്പെടുത്തി. നിലവിലെ കരാറിനെ അനുകൂലിക്കുന്നുവെന്നും ഇറാന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരാറുമായി തനിക്ക് ബന്ധമില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രതികരിച്ചത്.

പുതിയ വകുപ്പുകള്‍ ചേര്‍ക്കാമെന്ന് ഇറാന്‍

പുതിയ വകുപ്പുകള്‍ ചേര്‍ക്കാമെന്ന് ഇറാന്‍

കരാറില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫ് പറഞ്ഞു. 2015ലെ കരാറില്‍ പറഞ്ഞ സമയത്തേക്കാന്‍ മുമ്പ് ഇറാനില്‍ പരിശോധനയ്ക്ക് അനുമതി നല്‍കാം. ആണവായുധം നിയമ പ്രകാരം നിരോധിക്കാന്‍ ഇറാന്‍ ആത്മീയ നേതാവ് തല്‍പ്പരനാണ്. പകരം അമേരിക്ക മുഴുവന്‍ ഉപരോധവും പിന്‍വലിക്കണമെന്നും സരീഫ് ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി വീണ്ടും സജീവമാകുന്നു; രാജ്യവ്യാപക പദയാത്രയ്ക്ക് കോണ്‍ഗ്രസ്, മൂന്നിടത്ത് പ്രിയങ്ക

English summary
Germany, UK, France blame Iran for Saudi oil attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X