ജൂലായ് ലോകത്തെ ഏറ്റവും ചൂടേറിയ മാസം; റെക്കോര്‍ഡുകള്‍ തകര്‍ത്തു, റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍: 2023 ജൂലായ് മാസത്തെ ചൂട് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് കണ്ടെത്തല്‍. വ്യാഴാഴ്ച പുറത്തിറക്കിയ ജര്‍മ്മനിയിലെ ലീപ്‌സിഗ് സര്‍വകലാശാലയുടെ ഒരു വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസത്തെ ശരാശരി ആഗോള താപനില മുമ്പുള്ള ശരാശരിയേക്കാള്‍ ഏകദേശം 1.5 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴത്തെയും ജൂലായ് 2019 നും ഇടയിലുള്ള വ്യത്യാസം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, അതുകൊണ്ട് തന്നെ ഈ ജൂലായ് ഏറ്റവും ചൂടേറിയ ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന് ലീപ്‌സിഗ് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ കാര്‍സ്റ്റണ്‍ ഹൗസ്റ്റീന്‍ പറഞ്ഞു. ജൂലായ് പകുതിയോടെ ഇത് ഒരു റെക്കോര്‍ഡ് ചൂടുള്ള മാസമാണെന്ന കാര്യം വ്യക്തമാണ്, കൂടാതെ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നിടത്തോളം ചൂട് തുടരുന്ന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സാധാരണയായി, ദക്ഷിണാര്‍ദ്ധഗോളത്തിലെ ശൈത്യകാലം ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ജൂലായ് മാസത്തെ ആഗോള ശരാശരി താപനില ഏകദേശം 16 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ ഇപ്പോള്‍ അത് 17 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഭൂമിയില്‍ സമാനമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളല്ലെങ്കില്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നോട്ട് പോകേണ്ടി വന്നേക്കാമെന്നും ഹൗസ്റ്റീന്‍ പറഞ്ഞു.
ഈ മാസാവസാനം വരെയുള്ള പ്രവചിച്ച താപനില ഉള്‍പ്പെടെയുള്ള ഡാറ്റയും കാലാവസ്ഥാ മോഡലുകളും അടിസ്ഥാനമാക്കിയുള്ള വിശകലന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാസയും യു എന്നും പുറത്തുവിട്ടിരുന്നു. അസാധാരണമായ കാലാവസ്ഥ മാറ്റങ്ങള്‍ ലോകമെങ്ങും സംഭവിക്കുകയാണെന്നാണ് നാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
യു എസ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ ചൈന എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചില്ലെങ്കില്‍ ലോകം മുഴുവന്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ആഗോള കാലാവസ്ഥവൃതിയാനം നിയന്ത്രണപരിധി വിട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അറിയിച്ചത്. ആഗോള ശരാശരി താപനില ഏറ്റവും ഉയരത്തില്‍ എത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം.
ആഗോള ശരാശരി താപനില ഏറ്റവുംകൂടുതല്‍ രേഖപ്പെടുത്തിയ മാസാണിത്. സ്ഥിതി അത്യന്തം വഷളാവുകയാണെന്നാണ് താപവര്‍ധന സൂചിപ്പിക്കുന്നതെന്നും അടിയന്തരനടപടി സ്വീകരിച്ചെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഗുട്ടറെസ് പറഞ്ഞത്.












Click it and Unblock the Notifications