Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇനി സ്മാര്‍ട്ട് ഫോണിലൂടെ

അബുദാബി: സര്‍ക്കാര്‍ സേവനങ്ങള്‍ സമാര്‍ട്ട് ആക്കുന്നതിന് വേണ്ടി ഒട്ടേറെ പദ്ദതികളാണ് യുഎഇ ആവിഷ്‌കരിച്ചിട്ടുള്ളത്. ദുബായ് ഉള്‍പ്പടെയുള്‌ല മിക്ക എമിറേറ്റുകളിലും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാകും. ഈ സേവനങ്ങളുടെ കൂട്ടത്തിലേയ്ക്ക് പുതിയ ഒരു സേവനം കൂടി. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇനി മുതല്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാകും. ഗുഡ് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റും ഇത്തരത്തില്‍ ലഭ്യമാകും.

സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനായ UAE-MOI , ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.moi.gove.ae ലൂടെയും സേവനം ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ വളരെ വേഗത്തില്‍ എല്ലാവര്‍ക്കും എല്ലായിട്ടും ലഭിയ്ക്കത്തക്ക തരത്തില്‍ സ്മാര്‍ട്ടാക്കുകയാണ് തങ്ങളെന്ന് അബുദാബി പൊലീസിലെ സെക്യൂരിറ്റി ആന്റ് പോര്‍ട്ട്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ പറഞ്ഞു.

Abu Dhabi

പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സേവനങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാകുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ 12ാം സ്ഥാനത്താണ് യുഎഇ. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ തോറും കയറിയിറങ്ങാതെ ഫോണിലൂടെ തന്നെ അവ ലഭ്യമാക്കുന്ന സ്മാര്‍ട്ട് പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+