കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റാണ്ടുകള്‍ക്ക് ശേഷം യുവതിയുടെ പ്രേതം ഭര്‍ത്താവിന്‍റെ തുണിക്കടയില്‍, പ്രേതമില്ലെന്ന് ഇനി പറയല്ലേ.

  • By ജാനകി
Google Oneindia Malayalam News

ലണ്ടന്‍: പ്രേതങ്ങളുണ്ടെന്ന് വിശ്വസിയ്ക്കുന്നവര്‍ കുറവാണ് പ്രത്യേകിച്ചും ഇക്കാലത്ത്. എന്നാല്‍ പ്രേതങ്ങളിലൊക്കം വിശ്വാസമുള്ളവരും കുറവല്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലണ്ടനിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലാവുന്നു. പ്രേതമില്ലെന്ന് വാദിയ്ക്കുന്നവരുടെ നാവടപ്പിയ്ക്കുന്നതാണ് ദൃശ്യങ്ങള്‍.

1880കളില്‍ ഹോപ്കിന്‍സണ് എന്നയാളാണ് നോട്ടിംഗ്ഹാമില്‍ എച്ച്. ഹോപ്കിന്‍സണ്‍ ലിമിറ്റഡ് എന്ന പേരില്‍ വ്യാപാര സംരംഭം തുറന്നത്. നിലവില്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനം മാത്രമാണ് ഹോപ്കിന്‍സണ്‍ ലിമിറ്റഡിന്റേതായി നോട്ടിംഗ്ഹാമിലുള്ളത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഒരു സ്ത്രീയുടെ അവ്യക് രൂപത്തെ കണ്ടത്.

Hopkins

പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന വസ്ത്രങ്ങള്‍ക്കിടയിലാണ് സ്ത്രീയുടെ അവ്യക്ത രൂപമുള്ളത്. കടയുടെ യഥാര്‍ത്ഥ ഉടമയുടെ ഭാര്യയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പ്രേതമെന്നാണ് ഇപ്പോഴത്തെ അവകാശികള്‍ പറയുന്നത് . കുടുംബപരമായി കൈമാറിവന്നതാണ് ഹോപ്കിന്‍സണ്‍ ലിമിറ്റഡിന്റെ അവകാശം.

Hopkins

പ്രേതത്തിലൊന്നും തനിയ്ക്ക് വിശ്വാസമില്ലെന്നും എന്നാല്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് തനിയ്ക്ക് പ്രേതത്തിലൊക്കെ വിശ്വാസം വന്നുവെന്ന് ഇപ്പോഴത്തെ ജനറല്‍ മാനേജരായ ഇസി വാട്ട്‌സ് പറയുന്നു. സംഭവം ശുദ്ധ തട്ടിപ്പാണെന്നും പബ്‌ളിസിറ്റിയ്ക്ക് വേണ്ടിയാണെന്നും വാദിയ്ക്കുന്നവരും കുറവല്ല .

English summary
'Ghost of former shopkeeper' spotted roaming around building where she used to work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X