പ്രസിഡന്റിന്റെയും ഭാര്യയുടെയും ഉറക്കവും സമാധാനവും മാത്രമല്ല നഷ്ടമായത്, കൊട്ടാരത്തില്‍ സംഭവിച്ചത്
അസ്വാഭാവികമായ ചില അനുഭവങ്ങളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡണ്ടും കുടുംബവും ഔദ്യോഗിക വസതി ഉപേക്ഷിച്ചു.
റിയോ ഡി ജനൈറോ; അസ്വാഭാവികമായ ചില അനുഭവങ്ങളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡണ്ടും കുടുംബവും ഔദ്യോഗിക വസതി ഉപേക്ഷിച്ചു. ബ്രസീലിലെ ചില മാഗസിനുകളിലാണ് മിഷേല്‍ ടിമറും കുടുംബവും കൊട്ടാരത്തിലെ പ്രേതബാധയെ തുടര്‍ന്നാണ് താമസം മാറ്റിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തലസ്ഥാന അല്വോരഡ കൊട്ടാരത്തിലാണ് പ്രസിഡണ്ടും ഭാര്യ മാര്കെലയും ഏഴ് വയസുള്ള മകനും താമസിച്ചിരുന്നത്. വൈസ് പ്രസിഡണ്ടായിരിക്കുമ്പോള്‍ താമസിച്ച ജുബൂരു കൊട്ടാരത്തിലേക്കാണ് ഇപ്പോള്‍ താമസം മാറിയത്. പ്രധാന റോഡുകളില്‍ നിന്ന് ഉള്ളിലേക്കാണ് ഈ കൊട്ടാരം. പ്രസിഡണ്ട് മിഷേല്‍ ടിമര് മാഗസിന് നല്കിയ അഭിമുഖത്തില്‍ നിന്ന് തുടര്‍ന്ന് വായിക്കാം...

അസാധാരണമായ ചിലത്
താമസം മാറിയ അന്ന് രാത്രി മുതല്‍ തനിയ്ക്ക് ചില അസ്വാഭാവിക അനുഭവങ്ങളുണ്ടായി. രാത്രി ഉറങ്ങി കിടക്കുമ്പോഴാണ് താന്‍ ഞെട്ടിയുണര്‍ന്നത്. വേജ മാഗസിന് നല്കിയ അഭിമുഖത്തില്‍ പ്രസിഡണ്ട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഇതേ അനുഭവം ഭാര്യയ്ക്കും ഉണ്ടായപ്പോള്‍ തനിയ്ക്ക് ഉറപ്പായി. ഇവിടെ എന്തോ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട്.

പുരോഹിതന്മാരെ വിളിച്ചു വരുത്തി
ഞെട്ടിപ്പിക്കുന്ന ഓരോ സംഭവങ്ങളുമാണ് തൊട്ടടുത്ത ദിവസങ്ങളില്‍ കൊട്ടാരത്തില്‍ നടന്നത്. തുടര്‍ന്നാണ് പ്രസിഡണ്ടിന്റെ ഭാര്യ മാര്‍കെല കൊട്ടാരത്തിലേക്ക് പുരോഹിതനെ വിളിച്ച് വരുത്തിയത്. ആ ദിവസത്തിന് ശേഷം കൊട്ടാരത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ബ്രസീല്‍ മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കുട്ടിയുടെ സംരക്ഷണത്തിന് വേണ്ടി മുന്‍കരുതല്‍
1960ലാണ് അല്വോരഡ കൊട്ടാരം നിര്‍മ്മിക്കുന്നത്. അതുക്കൊണ്ട് വാസ്തുദോഷത്തിന്റെ ഫലമായി സംഭവിക്കുന്നതാണെന്ന് കരുതി കൊട്ടാരത്തിലെ രണ്ടാം നിലയിലെ ഗ്ലാസ് മാറ്റിയിട്ടു. 6000 ഡോളര്‍ (399330.00 ഇന്ത്യന്‍ രൂപ) മുടക്കിയാണ് ഗ്ലാസ് മാറ്റിയിട്ടത്. പ്രസിഡണ്ടിന്റെ മകന്റെ സുരക്ഷ കണക്കിലെടുത്താണ് കൊട്ടാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്.

കൊട്ടാരം ഡിസൈന്‍ ചെയ്തത്
ആരാധനാലയം, നീന്തല്‍കുളം, ഫുഡ്ബോള്‍ മൈതാനം, ആരോഗ്യ കേന്ദ്രം, പൂന്തോട്ടം തുടങ്ങി എല്ലാം സൗകര്യങ്ങളോട് കൂടിയതാണ് അല്‍വരോഡ വസതി. ബ്രസീലിയന്‍ ഡിസൈനര്‍ ഓസ്കാര്‍ നെയ്മറാണ് കൊട്ടാരം രൂപകല്പന ചെയ്തത്.

ടിമര് പ്രസിഡണ്ട് പദവിയിലേക്ക്
അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡണ്ട് ദില്‍മ റൂസഫിനെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയതോടെയാണ് ടിമര് പ്രസിഡണ്ടായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications