കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റിന്റെയും ഭാര്യയുടെയും ഉറക്കവും സമാധാനവും മാത്രമല്ല നഷ്ടമായത്, കൊട്ടാരത്തില്‍ സംഭവിച്ചത്

അസ്വാഭാവികമായ ചില അനുഭവങ്ങളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡണ്ടും കുടുംബവും ഔദ്യോഗിക വസതി ഉപേക്ഷിച്ചു.

  • By Akhila
Google Oneindia Malayalam News

റിയോ ഡി ജനൈറോ; അസ്വാഭാവികമായ ചില അനുഭവങ്ങളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡണ്ടും കുടുംബവും ഔദ്യോഗിക വസതി ഉപേക്ഷിച്ചു. ബ്രസീലിലെ ചില മാഗസിനുകളിലാണ് മിഷേല്‍ ടിമറും കുടുംബവും കൊട്ടാരത്തിലെ പ്രേതബാധയെ തുടര്‍ന്നാണ് താമസം മാറ്റിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തലസ്ഥാന അല്‍വോരഡ കൊട്ടാരത്തിലാണ് പ്രസിഡണ്ടും ഭാര്യ മാര്‍കെലയും ഏഴ് വയസുള്ള മകനും താമസിച്ചിരുന്നത്. വൈസ് പ്രസിഡണ്ടായിരിക്കുമ്പോള്‍ താമസിച്ച ജുബൂരു കൊട്ടാരത്തിലേക്കാണ് ഇപ്പോള്‍ താമസം മാറിയത്. പ്രധാന റോഡുകളില്‍ നിന്ന് ഉള്ളിലേക്കാണ് ഈ കൊട്ടാരം. പ്രസിഡണ്ട് മിഷേല്‍ ടിമര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് തുടര്‍ന്ന് വായിക്കാം...

അസാധാരണമായ ചിലത്

അസാധാരണമായ ചിലത്

താമസം മാറിയ അന്ന് രാത്രി മുതല്‍ തനിയ്ക്ക് ചില അസ്വാഭാവിക അനുഭവങ്ങളുണ്ടായി. രാത്രി ഉറങ്ങി കിടക്കുമ്പോഴാണ് താന്‍ ഞെട്ടിയുണര്‍ന്നത്. വേജ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡണ്ട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഇതേ അനുഭവം ഭാര്യയ്ക്കും ഉണ്ടായപ്പോള്‍ തനിയ്ക്ക് ഉറപ്പായി. ഇവിടെ എന്തോ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട്.

പുരോഹിതന്മാരെ വിളിച്ചു വരുത്തി

പുരോഹിതന്മാരെ വിളിച്ചു വരുത്തി

ഞെട്ടിപ്പിക്കുന്ന ഓരോ സംഭവങ്ങളുമാണ് തൊട്ടടുത്ത ദിവസങ്ങളില്‍ കൊട്ടാരത്തില്‍ നടന്നത്. തുടര്‍ന്നാണ് പ്രസിഡണ്ടിന്റെ ഭാര്യ മാര്‍കെല കൊട്ടാരത്തിലേക്ക് പുരോഹിതനെ വിളിച്ച് വരുത്തിയത്. ആ ദിവസത്തിന് ശേഷം കൊട്ടാരത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ബ്രസീല്‍ മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 കുട്ടിയുടെ സംരക്ഷണത്തിന് വേണ്ടി മുന്‍കരുതല്‍

കുട്ടിയുടെ സംരക്ഷണത്തിന് വേണ്ടി മുന്‍കരുതല്‍

1960ലാണ് അല്‍വോരഡ കൊട്ടാരം നിര്‍മ്മിക്കുന്നത്. അതുക്കൊണ്ട് വാസ്തുദോഷത്തിന്റെ ഫലമായി സംഭവിക്കുന്നതാണെന്ന് കരുതി കൊട്ടാരത്തിലെ രണ്ടാം നിലയിലെ ഗ്ലാസ് മാറ്റിയിട്ടു. 6000 ഡോളര്‍ (399330.00 ഇന്ത്യന്‍ രൂപ) മുടക്കിയാണ് ഗ്ലാസ് മാറ്റിയിട്ടത്. പ്രസിഡണ്ടിന്റെ മകന്റെ സുരക്ഷ കണക്കിലെടുത്താണ് കൊട്ടാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്.

കൊട്ടാരം ഡിസൈന്‍ ചെയ്തത്

കൊട്ടാരം ഡിസൈന്‍ ചെയ്തത്

ആരാധനാലയം, നീന്തല്‍കുളം, ഫുഡ്‌ബോള്‍ മൈതാനം, ആരോഗ്യ കേന്ദ്രം, പൂന്തോട്ടം തുടങ്ങി എല്ലാം സൗകര്യങ്ങളോട് കൂടിയതാണ് അല്‍വരോഡ വസതി. ബ്രസീലിയന്‍ ഡിസൈനര്‍ ഓസ്‌കാര്‍ നെയ്മറാണ് കൊട്ടാരം രൂപകല്പന ചെയ്തത്.

ടിമര്‍ പ്രസിഡണ്ട് പദവിയിലേക്ക്

ടിമര്‍ പ്രസിഡണ്ട് പദവിയിലേക്ക്

അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡണ്ട് ദില്‍മ റൂസഫിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയതോടെയാണ് ടിമര്‍ പ്രസിഡണ്ടായത്.

English summary
Ghosts’ drive Brazil’s president out of palace residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X