കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ പ്രമേയത്തിന്റെ ലംഘനം: സിറിയയ്ക്കും റഷ്യക്കും യുഎസ് വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട കിഴക്കന്‍ ഗൗത്തയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎന്‍ രക്ഷാസമിതി തീരുമാമാനം ലംഘിക്കുന്ന സിറിയയുടെയും റഷ്യയുടെ നടപടിക്കെതിരേ അമേരിക്ക ശക്തമായി രംഗത്തെത്തി. യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് അമേരിക്ക വിമര്‍ശനം ഉന്നയിച്ചത്.

വെടിനിര്‍ത്തല്‍ പ്രമേയത്തോട് പുച്ഛം

വെടിനിര്‍ത്തല്‍ പ്രമേയത്തോട് പുച്ഛം


വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഏകകണ്ഠമായ തീരുമാനത്തെ കാറ്റില്‍പ്പറത്തി സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടം വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച പ്രമേയം പാസാക്കിയതിനു ശേഷവും നൂറുകണക്കിന് ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്- അമേരിക്കന്‍ പ്രതിനിധി കെല്ലി ക്യൂറി കുറ്റപ്പെടുത്തി. യു.എന്‍ പ്രമേയത്തോടുള്ള സിറയയുടെ തികഞ്ഞ പുച്ഛമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.

550ലേറെ പേര്‍ കൊല്ലപ്പെട്ടു

550ലേറെ പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപത്തുള്ള പ്രദേശമാണ് കിഴക്കന്‍ ഗൗത്ത. 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഈ വിമത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷം പേര്‍ ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ പിന്തുണയോടെ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 123 കുട്ടികള്‍ ഉള്‍പ്പെടെ 550ലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 2400ലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഇവരിലേറെയും സിവിലിയന്‍മാരാണ്.

 വെടിനിര്‍ത്തിയത് 30 ദിവസത്തേക്ക്

വെടിനിര്‍ത്തിയത് 30 ദിവസത്തേക്ക്

കിഴക്കന്‍ ഗൗത്തയില്‍ ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. താമസിയാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്

മാനുഷിക ഇടവേള നല്‍കാമെന്ന് റഷ്യ

മാനുഷിക ഇടവേള നല്‍കാമെന്ന് റഷ്യ

അതേസമയം, കിഴക്കന്‍ ഗൗത്തയില്‍ നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിനും സഹായ സംഘങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനും അഞ്ച് മണിക്കൂര്‍ നേരത്തേ മനുഷ്യത്വപരമായ ഇടവേള അനുവദിക്കാമെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയുടെ ഈ നിലപാടിനെയും അമേരിക്കന്‍ പ്രതിനിധി വിമര്‍ശിച്ചു. യു.എന്‍ പ്രമേയത്തെ ധിക്കരിക്കുന്ന നിലപാടാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 ആക്ഷേപം വിമത സൈനികര്‍ക്ക്

ആക്ഷേപം വിമത സൈനികര്‍ക്ക്

അതേസമയം, അഞ്ച് മണിക്കൂര്‍ നേരത്തേക്കുള്ള മാനുഷിക ഇടവേള പാലിക്കാന്‍ റഷ്യപരമാവധി ശ്രമിക്കുന്നതുണ്ടെന്നും എന്നാല്‍ വിമത സൈനികരാണ് ജീവകാരുണ്യസംഘത്തിനായി തുറക്കപ്പെട്ട പാതയില്‍ ആക്രമണം നടത്തിയതെന്നും റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ കുറ്റപ്പെടുത്തി. അതേസമയം, പ്രദേശത്തെ ഭീകരവാദി കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയയും ഉത്തരകൊറിയയും തമ്മില്‍‍ അവിശുദ്ധ കൂട്ടുകെട്ട്!! രാസായുധ നിർമാണത്തിന് കൈത്താങ്ങുംസിറിയയും ഉത്തരകൊറിയയും തമ്മില്‍‍ അവിശുദ്ധ കൂട്ടുകെട്ട്!! രാസായുധ നിർമാണത്തിന് കൈത്താങ്ങും

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ദേര്‍ അസ്സൂര്‍ ഐഎസ് ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍ നിര്‍മിത ആയുധക്കൂമ്പാരംദേര്‍ അസ്സൂര്‍ ഐഎസ് ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് ഇസ്രായേല്‍ നിര്‍മിത ആയുധക്കൂമ്പാരം

English summary
The United States has accused Russia and the Syrian government of violating the Eastern Ghouta ceasefire at a United Nations Security Council meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X