കളിക്കളത്തില്‍ ഒരു മുതല!!! ഇവന്‍ പുലിയാണ് പുപ്പുലി... ഒരു സിംഗം; വീഡിയോ
എന്നാല്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ അപ്രതീക്ഷിതമായി എത്തിയത് ചില്ലറക്കാരനൊന്നും ആയിരുന്നില്ല
സൗത്ത് കരോലിന: കളിക്കളത്തില്‍ പക്ഷികളും ചിലപ്പോഴെല്ലാം മൃഗങ്ങളും അപ്രതീക്ഷിത അതിഥികളായി എത്താറുണ്ട്. മനുഷ്യന്റെ കളിയെ പറ്റി അവര്‍ക്ക് വലിയ ധാരണയൊന്നും ഇല്ലല്ലോ... പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കൗതുകവാര്‍ത്തകളായും പ്രത്യക്ഷപ്പെടാറുണ്ട്.
എന്നാല്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ അപ്രതീക്ഷിതമായി എത്തിയത് ചില്ലറക്കാരനൊന്നും ആയിരുന്നില്ല. ഒരു എമണ്ടന്‍ മുതല!!!
ആദ്യം കളിക്കാര്‍ ഈ അപ്രതീക്ഷിത അതിഥിയെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കാര്യത്തിന്റെ ഗൗരവം പെട്ടെന്ന് തന്നെ അവര്‍ക്ക് മനസ്സിലായി.

സൗത്ത് കരോലിനനയിലെ കിയാവ ദ്വീപില്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ആയിരുന്നു സംഭവം. ബാരിയര്‍ ഐലന്റ്‌സ് ഫ്രീ മെഡിക്കല്‍ ക്ലിനിക്കിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

മത്സരത്തിന്റെ തിരക്കിനിടയില്‍ ആരും ഈ മുതലയെ ശ്രദ്ധിച്ചില്ല. കണ്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം.

ബാരിയര്‍ ഐലന്റ്‌സ് ഫ്രീ മെഡിക്കല്‍ ക്ലിനിക്കിന്റെ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ആയ കാരി മൂര്‍ എന്ന യുവതിയാണ് മുതലയെ ആദ്യം കണ്ടത്. ഉടന്‍ തന്നെ കളിക്കാരെ അവര്‍ വിവരം അറിയിക്കുകയും ചെയ്തു.

ഒരു വന്‍ മുതല കളിക്കളത്തിലിറങ്ങിയാല്‍ പിന്നെ എന്ത് ചെയ്യാന്‍.... കളിക്കാരെല്ലാം സുരക്ഷിതമായ ഒരു അകലം പാലിച്ച് മുതലയെ നോക്കി നിന്നു. ഒടുവില്‍ കക്ഷി വന്ന വഴിക്ക് തിരിത്ത് പോവുകയും ചെയ്തു.
കളിക്കളത്തിലിറങ്ങിയ മുതലയുടെ വീഡിയോ കാണാം...












Click it and Unblock the Notifications