കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

134 അടിയുള്ള ഭീമാകാരന്‍ ക്യുവൈ5... മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയിലേക്ക്, അതിവേഗമുള്ള ഛിന്നഗ്രഹം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബഹിരാകാശ മേഖലയില്‍ ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നവയുടെ എണ്ണം കുറയുന്നില്ലെന്നാണ് നാസയുടെ കണ്ടെത്തല്‍. ഇവയെ കണ്ടെത്തുന്നതിലുള്ള കാലതാമസം നാസയിലെ എല്ലാ പ്രവര്‍ത്തനത്തെയും പ്രതിരോധത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസം സംഭവിച്ച പിഴവ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് നാസ.

പുതിയൊരു ഛിന്നഗ്രഹം കൂടി ഭൂമിയിലേക്ക് എത്തുന്നു എന്നാണ് നാസയുടെ റിപ്പോര്‍ട്ട്. അതേസമയം ബഹിരാകാശ സാങ്കേതിക വിദ്യയ്ക്കായി രാഷ്ട്രീയ നേതാക്കളില്‍ സമ്മര്‍ദം ചെലുത്താനും നാസ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഛിന്നഗ്രഹ നിരീക്ഷണത്തിലൂടെ നാസ കണ്ടെത്തിയിരിക്കുന്നത്, ഭൂമിയെ 100 വര്‍ഷത്തിനുള്ളിലോ അതിനപ്പുറമോ ഉള്ള കാലത്തില്‍ ഏതെങ്കിലും ഛിന്നഗ്രഹം ഇടിച്ച് തരിപ്പണമാക്കുമെന്നാണ്.

ഭീമാകാരന്റെ ഭീഷണി

ഭീമാകാരന്റെ ഭീഷണി

ഒരുപക്ഷേ ഭൂമിക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് എത്താന്‍ പോകുന്നതെന്നാണ് നാസയുടെ കണ്ടെത്തല്‍. 134 അടി നീളമാണ് ഇതിനുള്ളത്. ഭൂമിയില്‍ ഇടിച്ചാല്‍ ചരിത്രാതീത കാലത്തെ ജീവികള്‍ ഇല്ലാതായത് പോലെ മനുഷ്യവംശവും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ക്യയു5 എന്ന ഛിന്നഗ്രഹം. ഇത് ആദ്യമായിട്ടാണ് ഭൂമിക്ക് ഇത്ര അടുത്തെത്താന്‍ പോകുന്നത്. ഭൂമിക്ക് നേരെ ഇത് വരുന്നതും ആദ്യമായിട്ടാണെന്ന് നാസ വ്യക്തമാക്കി.

അതിവേഗത്തില്‍.....

അതിവേഗത്തില്‍.....

അതിവേഗത്തിലാണ് ഇത് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 22500 മീറ്റര്‍ എന്ന വേഗത്തിലാണ് ഇത് കുതിക്കുന്നത്. അതുകൊണ്ട് ദിശാമാറ്റം സാധ്യമല്ല. അന്തരീക്ഷത്തിലെത്തുമ്പോള്‍ ദിശാ മാറ്റം സംഭവിക്കാന്‍ മാത്രമാണ് ചെറിയ സാധ്യതയുള്ളത്. പക്ഷേ ഭൂമിയെ ഇടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. അതേസമയം നാസയ്ക്ക് ഈ ഛിന്നഗ്രഹത്തിന്റെ ദിശാ സഞ്ചാരം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ട സമയം ലഭിച്ചിട്ടില്ല

വീണ്ടും പിഴവ്

വീണ്ടും പിഴവ്

48 മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ടാണ് വരുന്നതെന്ന് നാസ കണ്ടെത്തിയത്. അതേസമയം ഇന്ന് അര്‍ധ രാത്രിക്ക് മുമ്പായി ഇത് ഭ്രമണ പഥത്തിലെത്തുമെന്നും നാസ വെളിപ്പെടുത്തി. ഇതോടെ ആശങ്കപ്പെടേണ്ട നിമിഷങ്ങളാണ് ഇനി ഉള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. മണിക്കൂറുകള്‍ മാത്രമാണ് ഇനി ഉള്ളത്. ദിനോസറുകളെ ഇല്ലാതാക്കിയ അതേ ശക്തിയാണ് ഈ ഛിന്നഗ്രഹത്തിനും ഉള്ളത്. ക്യുയു4 എന്ന ഛിന്നഗ്രഹവും അവസാന നിമിഷമാണ് നാസ കണ്ടെത്തിയത്. ഇത് വലിയ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഉണ്ടാക്കിയത്.

ജെപിഎല്‍ പട്ടികയില്‍

ജെപിഎല്‍ പട്ടികയില്‍

നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടിയുടെ പട്ടികിയില്‍ ഇടംപിടിച്ചിട്ടുണ്ട് ക്യുവൈ5. ഭൂമിക്ക് ആഘാതമേല്‍പ്പിക്കാന്‍ ശേഷിയുള്ള നിയര്‍ എര്‍ത്ത് ഒബ്ജക്ടിന്റെ കൂട്ടത്തിലാണ് ക്യുയു5 ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഛിന്നഗ്രഹമല്ല ഇതെന്ന് നാസ പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി വരുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തില്‍ വലിയവനാണ് ഇത്. എന്നാല്‍ ഭൂമിയെ എല്ലാ ജീവജാലങ്ങളും ഇല്ലാതാവാന്‍ ഇതിന്റെ ചെറിയൊരു ഇടി മതിയെന്നാണ് നാസ സൂചിപ്പിക്കുന്നത്.

ഇനിയും എത്തും

ഇനിയും എത്തും

ഇന്ന് ഭൂമിയെ തട്ടാതെ പോയാലും ഇത് ഇനിയും തിരിച്ചുവരുമെന്ന് നാസ പറയുന്നു. നേരത്തെ 100 വര്‍ഷം മുമ്പ് ഇത് ജൂപിറ്ററെ വലം വെച്ചിരുന്നു. അതിന് ശേഷമാണ് ഭൂമിയിലേക്ക് എത്തിയത്. 2098ല്‍ ക്യുയു5 ജൂപിറ്ററെ വീണ്ടും കടന്നുപോകും. അതേസമയം ഭൂമിയില്‍ രണ്ടാം തവണ സന്ദര്‍ശനത്തിനെത്തുക 2112ലാണ്. അതിന് ഇനിയും വര്‍ഷങ്ങളുണ്ട്. അതേസമയം ഭൂമിക്ക് ഭീഷണിയുള്ള 95 ശതമാനം ഛിന്നഗ്രഹങ്ങളെയും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നാസ പറഞ്ഞിരിക്കുന്നത്.

2006ലെ അനുഭവം

2006ലെ അനുഭവം

2006ലെ ക്യുയു23 എന്ന ഛിന്നഗ്രഹം അപകടകരമാം വിധം ഭൂമിക്ക് അടുത്ത് വന്നിരുന്നു. ഇത് ചെറുതായി തട്ടിയിരുന്നെങ്കിലും ഒരു നഗരം മുഴുവന്‍ ഇല്ലാതാവുമായിരുന്നു. ഭൂമിക്ക് ഭീഷണിയാവുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും തകര്‍ക്കുന്ന എന്തെങ്കിലും പരീക്ഷണങ്ങള്‍ അത്യാവശ്യമാണെന്ന് നാസ പറയുന്നു. ഇപ്പോഴുള്ള അപകടം കുറവാണെങ്കിലും ഭാവിയില്‍ കൂട്ടിയിടി ഉറപ്പാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു. അതിന് മുമ്പ് ഇന്ന് നടക്കുന്ന കാര്യങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് നാസയുടെ നിര്‍ദേശം. ക്യുവൈ5 വരുന്നത് വലിയ ഭീഷണി തന്നെയാണെന്ന് നാസ വ്യക്തമാക്കുന്നു.

<strong>രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!</strong>രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!

English summary
giant asteroid comes near earth tonight says nasa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X