കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂർവ്വയിനം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; ലോകാവസാനത്തിന്റെ സൂചന? കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ

Google Oneindia Malayalam News

Recommended Video

cmsvideo
ലോകാവസാനത്തിന്റെ സൂചനയോ ഇത്?

ടോക്കിയോ: ലോകാവസാനം വരാനിരിക്കുന്നു എന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ അസംബന്ധമാണെന്ന് ഒരുകൂട്ടർ വിശ്വസിക്കുമ്പോൾ സർവ്വതും നശിക്കുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ദിനോസറുകൾ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായപോലെ മനുഷ്യരാശിയും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടേക്കാമെന്നാണ് പ്രചാരണങ്ങൾ.

ഇക്കാര്യത്തിൽ ശാസ്ത്രീയമായൊരു വിശദീകരണം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. ലോകാവസാനത്തിന്റെ സൂചനയെന്ന തരത്തിൽ പല വാർത്തകളും സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്ന ഒരു വാർ‌ത്ത ജപ്പാനിൽ നിന്നാണ് വരുന്നത്. ലോകാവസാനത്തിന്റെ സൂചന നൽകി ജപ്പാനിൽ അപൂർവ്വയിനും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.

വ്യാപക പ്രചാരണം

ഓർഫിഷ് എന്ന് പേരുള്ള അപൂർവ്വയിനം മത്സ്യങ്ങളാണ് ജപ്പാൻ തീരത്ത് ചത്തുപൊങ്ങുന്നത്. ലോകാവസാനത്തിന്റെ സൂചനയാണ് ഇതെന്നാണ് ജപ്പാൻ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ഓർഫിഷ് ചത്തുപൊങ്ങിയത് ദുസൂചനയാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

വമ്പൻ മത്സ്യങ്ങൾ

വമ്പൻ മത്സ്യങ്ങൾ

ടോയാമയിലെ ഇമിസു തീരത്താണ് ഓർ‌ഫിഷ് ചത്തടിഞ്ഞത്. വലിപ്പം കൊണ്ടും ഒരു അത്ഭുതമാണ് ഓർഫിഷുകൾ. നാല് മീറ്ററോളം നീളമുള്ള ഓർഫിഷാണ് ഇമിസു തീരത്ത് ചത്തുപൊങ്ങിയത്. 11 മീറ്ററോളം നീളത്തിൽ ഇവയ്ക്ക് വളരാനാകും. 3600 അടിയോളം താഴ്ചയിലാണ് ഇവരുടെ വാസം.

ദൂതൻമാർ

ദൂതൻമാർ

കടൻ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ എന്നാണ് ഓർഫിഷുകൾ അറിയപ്പെടുന്നത്. കിലോമീറ്ററോളം താഴ്ചയിൽ കടലിന്റെ അടിത്തട്ടിലാണ് ഇവരുടെ വാസം. അപൂർവ്വമായി മാത്രമെ ഇവർ സമുദ്രോപരിതലത്തിൽ എത്താറുള്ളു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നോളം ഓർഫിഷുകളാണ് ചത്തുപൊങ്ങിയത്. ഈ സീസണിൽ ആകെ ഏഴോളം മത്സ്യങ്ങൾ ചത്തുപൊങ്ങിയതാണ് ജപ്പാൻകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

സുനാമിക്കും ഭൂകമ്പത്തിനും മുന്നോടിയായി

സുനാമിക്കും ഭൂകമ്പത്തിനും മുന്നോടിയായി

സുമാനിയും ഭൂകമ്പവും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഓർഫിഷിന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ് വിശ്വാസം. ഓർഫിഷുകൾ ചത്തുപാങ്ങിയതിന് പിന്നാലെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ജപ്പാനിൽ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2010ൽ സംഭവിച്ചത്

2010ൽ സംഭവിച്ചത്

2011 മാർച്ചിൽ ജപ്പാനിൽ ഭൂകമ്പവും അതിനെ തുടർന്ന് വ്യാപക നാശം വിതച്ച് സുനാമിയും ഉണ്ടായിരുന്നു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തെ സുനാമിത്തിരകൾ തകർത്തു,. 19,000 ആളുകളാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തത്തിന് മാസങ്ങൾ മുമ്പ് പത്തോളം ഓർ‌ഫിഷുകൾ ജപ്പാൻ തീരത്ത് ചത്തുപൊങ്ങിയെന്നാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്.

വരാനിരിക്കുന്ന ദുരന്തം

വരാനിരിക്കുന്ന ദുരന്തം

ഇത്തരത്തിൽ ജന്തുജാലങ്ങളിൽ അപൂർവ്വ മാറ്റങ്ങൾ കണ്ടതിന് പിന്നാലെ പടയിടത്തും വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓർഫിഷുകൾ ചത്തുപൊങ്ങിയതിന് പിന്നാലെ സുനാമിയുണ്ടായേക്കുമെന്ന ജപ്പാൻകാരുടെ വിശ്വാസം ഗവേഷകർ പാടെ തള്ളിക്കളയുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ഇവരെയാകും മാറ്റങ്ങൾ ആദ്യം ബാധിക്കുക. ആഗോളതാപനത്തിന്റെയോ കാലാവസ്ഥ വ്യതിയാനത്തിന്റെയോ ഫലമായുമാകാം ഇത്തരം മാറ്റങ്ങൾ.

ചുവന്ന പശുക്കുട്ടി

ചുവന്ന പശുക്കുട്ടി

ഇസ്രായേലിൽ ചുവന്ന പശുക്കുട്ടി ജനിച്ചതിന് പിന്നാലെയും ലോകാവസാനം വരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ടായിരം വര്‍ഷത്തിനിടെ ഇത്തരം ഒരു സമ്പൂര്‍ണ ചുവന്ന പശു ജനിച്ചാല്‍, അത് ലോകാവസാനത്തിന്റെ സൂചനയാണ് എന്നായിരുന്നു പ്രചാരണം.

English summary
Giant fish washed up dead in Japan raise fears of earthquake or tsunami.threww oarfishes are found dead in japan coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X