ആദ്യം റോഡിനു നടുവില്‍ ചെറിയ കുഴി... പിന്നീട് അഞ്ചുവരിപ്പാത പിളര്‍ത്തിയ ഗര്‍ത്തം;ഞെട്ടലോടെ ജനങ്ങള്‍
പട്ടണത്തിലെ റെയില്‍വെ സ്റ്റേഷനി സമീപമുള്ള റോഡില്‍ കുഴി രൂപപ്പെടുകയായിരുന്നു. പിന്നീട് അത് വളര്‍ന്ന് വലുതായി കൂറ്റന്‍ ഗര്‍ത്തമാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ടോക്യോ: നഗരത്തെ രണ്ടായി പിളര്‍ത്തി കൂറ്റന്‍ ഗര്‍ത്തം രൂപപ്പെട്ടു. ജപ്പാനിലെ ഫുക്കുവോക്ക നഗരത്തെയാണ് രണ്ടായി പിളര്‍ത്തിയിരിക്കുന്നത്. പട്ടണത്തിലെ റെയില്‍വെ സ്റ്റേഷനി സമീപമുള്ള റോഡില്‍ കുഴി രൂപപ്പെടുകയായിരുന്നു. പിന്നീട് അത് വളര്‍ന്ന് വലുതായി കൂറ്റന്‍ ഗര്‍ത്തമാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
20 മീറ്റര്‍ നീളമുള്ള വലിയ കുഴി വികസിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്ന നിലയില്‍ ഗര്‍ത്തം രൂപം കൊള്ളുന്നത് ആശങ്ക പരത്തുന്നുണ്ട്. അഞ്ച് വരി റോഡ് നടുവെ പിളര്‍ന്ന് മാറുകയായിരുന്നു. സ്ഥലം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്.

റോഡിന് സമീപത്തെ രണ്ട് കുഴികളാണ് ഒന്നായി ചേര്‍ന്ന് ടാര്‍ റോഡ് പിളര്‍ന്നു മാറിക്കൊണ്ടിരിക്കുന്നത്. റോഡ് തകരുകയാണെന്നോര്‍ത്ത് ആളുകള്‍ ഓടി മാറി. ട്രാഫിക് സിഗ്‌നലുകള്‍ കുഴിയിലേക്ക് വീണതും പരിഭ്രാന്തി പരത്തി. വലിയ ഭൂകമ്പ സാധ്യതാ മേഖലയായ ജപ്പാനില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications