കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ കപ്പല്‍ പിടിക്കാനുള്ള അമേരിക്കന്‍ നീക്കം പാളി; ആവശ്യം ജിബ്രാള്‍ട്ടര്‍ തള്ളി

Google Oneindia Malayalam News

ടെഹ്‌റാന്‍: ബ്രിട്ടന്റെ സഹായത്തോടെ ജിബ്രാള്‍ട്ടര്‍ പോലീസ് പിടികൂടിയ ഇറാന്റെ കപ്പല്‍ തടഞ്ഞുവെക്കാനുള്ള അമേരിക്കയുടെ നീക്കം പരാജയപ്പെട്ടു. അമേരിക്കന്‍ നിയമ വകുപ്പിന്റെ ഇടപെടലിന്റെ ഫലമായി വാഷിങ്ടണിലെ ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വാറണ്ട ജിബ്രാള്‍ട്ടര്‍ തള്ളി. സിറിയയിലേക്ക് എണ്ണയെത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഇറാന്റെ കപ്പല്‍ ജിബ്രാള്‍ട്ടര്‍ പോലീസ് പിടികൂടിയത്.

Iran

എന്നാല്‍ മതിയായ തെളിവ് ലഭിക്കാത്തതിനാല്‍ കപ്പല്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അമേരിക്ക ഇതിനെതിരെ ഹര്‍ജി നല്‍കിയെങ്കിലും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് അമേരിക്ക വീണ്ടും ഇടപ്പെട്ടതും വാറണ്ട് പുറപ്പെടുവിച്ചതും. ഇതും ജിബ്രാള്‍ട്ടര്‍ ഭരണകൂടം തള്ളി. യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന് എതിരാണ് അമേരിക്കയുടെ വാറണ്ട് എന്ന് ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലികോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലി

ഗ്രേസ് 1 എന്ന ഇറാന്‍ എണ്ണക്കപ്പലാണ് ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ പോലീസ് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ പിടികൂടിയത്. സിറിയയിലേക്ക് എണ്ണ കടത്തി എന്നായിരുന്നു ആരോപണം. സിറിയക്കെതിരെ യൂറോപ്പിന്റെ ഉപരോധം നലവിലുണ്ട്. ഇത് ലംഘിച്ചുവെന്നാണ് കപ്പല്‍ പിടികൂടിയതിന് പറഞ്ഞ കാരണം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഉടനെ അമേരിക്ക ഇടപെടുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ഈ ഹര്‍ജിയും വ്യാഴാഴ്ച കോടതി തള്ളി. വെള്ളിയാഴ്ച വാഷിങ്ടണിലെ ഫെഡറല്‍ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇറാന്റെ കപ്പല്‍ പിടികൂടണമെന്നാണ് വാറണ്ട്. കപ്പലും എണ്ണയും പിടിച്ചെടുക്കണം. ഇറാനിയന്‍ കമ്പനിയായ പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എല്‍സിസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് ജിബ്രാള്‍ട്ടര്‍ തള്ളി.

English summary
Gibraltar rejects US demand to seize Iranian tanker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X