കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന്‍ റെഡി... പരീക്ഷണം 53 പേരില്‍, വിജയകരം, യുഎസ്സിന്റെ തലവര മാറ്റി ഗിലിയഡ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് വിപണിയിലേക്ക് എത്തുന്നു. എന്നാല്‍ അതിന് ചില കടമ്പകളുണ്ട്. ഇത് നിര്‍മിച്ച് വിപണിയിലേക്കെത്താന്‍ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. എന്നാല്‍ പരീക്ഷണത്തില്‍ ഇത് വന്‍ വിജയകരമായിരിക്കുകയാണ്. അതേസമയം ചൈനയ്ക്കും ഇന്ത്യക്കും മേലെ ഇതോടെ യുഎസ് പരീക്ഷണം എത്തിയിരിക്കുകയാണ്.

അമേരിക്കയില്‍ കോവിഡ് മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ പരീക്ഷണ ഫലം പോസിറ്റീവായിരിക്കുന്നത്. നേരത്തെ ചൈനയുടെ എച്ച്‌ഐവി മരുന്ന് വന്‍ വിജയമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇവയുടെ സൈഫ് ഇഫക്ട് ഭീകരമായി തുടരുകയാണ്. അതുകൊണ്ട് ഗിലിയഡ് എന്ന ഈ സ്ഥാപനം അമേരിക്കയുടെ തലവര മാറ്റിയിരിക്കുകയാണ്. ഒരു ഡസനോളം മരുന്നുകള്‍ അണിയറില്‍ വേറെയും അമേരിക്കയില്‍ ഒരുങ്ങുന്നുണ്ട്.

പരീക്ഷണ മരുന്ന്

പരീക്ഷണ മരുന്ന്

അമേരിക്കയിലെ പ്രസിദ്ധ പരീക്ഷണ കമ്പനിയായ ഗിലിയഡ് സയന്‍സിന്റെ പരീക്ഷണ മരുന്നാണ് കോവിഡ് രോഗികളില്‍ പരീക്ഷിച്ചിരിക്കുന്നത്. അദ്ഭുതകരമായ രീതിയില്‍ രോഗം ഭേദപ്പെട്ട് വരുന്നതായിട്ടാണ് കണ്ടെത്തല്‍. കൊറോണയ്‌ക്കെതിരെ ചികിത്സ ആദ്യ ഘട്ടത്തിലേക്ക് നീങ്ങാന്‍ പോവുകയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. 53 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ ശ്വസന സംബന്ധമായ പ്രശ്‌നമുള്ള കോവിഡ് രോഗികളിലായിരുന്നു പരീക്ഷണം.

പ്രതീക്ഷയ്ക്ക് വകയുണ്ടോ?

പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഈ 53 പേരില്‍ പകുതി പേര്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ സ്വീകരിക്കുന്നവരായിരുന്നു. നാല് പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്ക് പത്ത് ദിവസത്തോളമാണ് മരുന്ന് നല്‍കിയത്. ഇവര്‍ക്ക് മറ്റ് ചികിത്സയൊന്നും ഫലിക്കില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. അതുകൊണ്ട് ഇവര്‍ക്ക് അംഗീകൃതമല്ലാത്ത മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കാം. 18 ദിവസം കൊണ്ട് ഇതില്‍ 68 ശതമാനം രോഗികളുടെയും നില മെച്ചപ്പെട്ടിരിക്കുകയാണ്. വെന്റിലേഷനില്‍ ഉണ്ടായിരുന്ന 30 രോഗികളില്‍ 17 പേര്‍ക്ക് ഈ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കും. വന്‍ നേട്ടമാണിത്.

യുഎസ്സിന് പ്രതീക്ഷ

യുഎസ്സിന് പ്രതീക്ഷ

ചികിത്സ നല്‍കിയ രോഗികളില്‍ പകുതി പേര്‍ ആശുപത്രി വിട്ടിരിക്കുകയാണ്. എന്നാല്‍ 13 പേര്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെന്റിലേറ്ററില്‍ ഇരുന്ന 18 ശതമാനം പേരും മരിച്ചു. അതേസമയം റെംഡെസിവിര്‍ എന്ന മരുന്നാണ് നല്‍കിയതെന്ന് ഗിലിയഡ് പറഞ്ഞു. എന്നാല്‍ ഈ മരുന്നില്‍ സംശയം രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അതേസമയം മരിച്ച രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇവര്‍ മരുന്ന് ലഭിച്ചില്ലെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഉള്ളവരാണെന്ന് വിലയിരുത്തലുണ്ട്.

ഭയം ഇങ്ങനെ

ഭയം ഇങ്ങനെ

ഈ മരുന്ന് ഉപയോഗിച്ച ഒരു ഡസനില്‍ അധികം പേര്‍ക്ക് പലവിധ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള പരിഭ്രാന്തി, വൃക്കരോഗം, മറ്റ് അവയങ്ങളെ താളം തെറ്റിക്കുക, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്. അതേസമയം റെംഡിസിവിര്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. പക്ഷേ ഇത് കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കാനാവുമോ എന്ന് വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം വിശദമായ പരിശോധനയില്‍ ഇത് വിജയിച്ചാല്‍, ആറ് മാസം കൊണ്ട് ഗിലിയഡിന്റെ മരുന്നുകള്‍ വിപണിയില്‍ സുലഭമാവും.

വിപണിയില്‍ വില തുച്ഛം

വിപണിയില്‍ വില തുച്ഛം

വളരെ വിലകുറഞ്ഞ മരുന്നാണ് റെംഡിസിവിര്‍. വെറും ഒമ്പത് ഡോളര്‍ മാത്രമാണ് വില. അതേസമയം നിലവില്‍ മലേറിയ മരുന്നാണ് ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അതിനെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ ഗിലിയഡിന്റെ മരുന്ന് കൊണ്ട് ട്രംപിന് സാധിക്കും. റെംഡിസിവിറിന് യുഎസ്സിലെ ഡോക്ടര്‍മാരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ നിന്ന് ഏറ്റവും മികച്ച ഫലം ലഭിച്ചത് ഈ മരുന്നില്‍ നിന്നാണ്. കൊറോണയുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഈ മരുന്ന് ഉപയോഗിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എബോളയ്ക്കും പരീക്ഷണം

എബോളയ്ക്കും പരീക്ഷണം

എബോള രോഗികളിലും ഗിലിയഡിന്റെ മരുന്ന് നേരത്തെ പരീക്ഷിച്ചിരുന്നു. ഇതിലൂടെ സുരക്ഷിതമായ മരുന്നാണ് റെംഡിസിവര്‍ എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എബോളയ്‌ക്കെതിരെ ഈ മരുന്ന് വിജയിച്ചിരുന്നില്ല. നാലില്‍ ഒരാള്‍ക്ക് ഈ മരുന്ന് ഉപയോഗിച്ചപ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിരുന്നു. പല അവയവങ്ങളും തകരാറിലായി. പലര്‍ക്കും വൃക്ക രോഗങ്ങളാണ് ഉണ്ടായത്. നേരത്തെ ലോകാരോഗ്യ സംഘടനയും ഈ മരുന്ന് സുരക്ഷിതമാണെന്ന് പറഞ്ഞിരുന്നു. അതേസമയം മരുന്ന് ഉല്‍പ്പാദനത്തിന് ഗിലിയഡിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരുവര്‍ഷം വരെ ഉല്‍പ്പാദന സമയം നീണ്ടേക്കും.

English summary
gilead drug may be game changer for america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X