കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ അമ്പരിപ്പിക്കുന്ന ഫലം... ഗിലിയഡിന്റെ വാക്‌സിന്‍ വിജയകരം, വൈറ്റ്ഹൗസ് ഡോക്ടര്‍ പറയുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ. അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ കൊറോണയ്‌ക്കെതിരെ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷ നല്‍കുന്ന ഫലങ്ങളാണ് നല്‍കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍. ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ ഈ വാക്‌സിനിലൂടെ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്. ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാക്‌സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.

1

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്താണ് ഈ പഠനം നടത്തിയത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗിലിയഡിന്റെ വാക്‌സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്. സാധാരണ ചികിത്സ നല്‍കുന്നവര്‍ക്ക് 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് ഫൗസി അവകാശപ്പെടുന്നത്. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി പറഞ്ഞു.

്അതേസമയം കൊറോണവൈറസിനെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായ ഒരു കാര്യം മനസ്സിലായി. ഒരു വാക്‌സിനോ മരുന്നോ കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണെന്ന് ഫൗസി വ്യക്തമാക്കി. റെംഡിസിവിര്‍ ഇതുവരെയുള്ള പ്രതിരോധ വാക്‌സിനുകളില്‍ മുന്നിട്ട് നില്‍ക്കുന്നതായിട്ടാണ് കണ്ടെത്തല്‍. പോസിറ്റീവായിട്ടുള്ള രോഗശമനമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കൂടുതല്‍ വാക്‌സിനുകള്‍ക്കായി ഗിലിയഡിനെ സമീപിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. രോഗികളില്‍ എത്രയും പെട്ടെന്ന് ഇത് ഉപയോഗിക്കാനാണ് തീരുമാനം. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കാനും ആശുപത്രികളില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്.

അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പോവുകയാണ് അമേരിക്ക. അന്വേഷണാത്മക രീതിയില്‍ ഈ മരുന്ന് ഉപയോഗം ഇന്ന് മുതല്‍ തുടങ്ങും. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നു. ഇതുവരെ ലോകത്തൊരിടത്തും റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. യുഎസ്സിന്റെ തീരുമാനം മറ്റ് രാജ്യങ്ങളും പിന്തുടരാന്‍ സാധ്യതയുണ്ട്. നേരത്തെ ചൈനയിലെ രോഗികളില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചെങ്കിലും വിജയം കണ്ടിരുന്നില്ല.

English summary
gilead drug raises hope it works positively against coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X