ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കു മുന്നില്‍ 'മുട്ടുകുത്തി' അല്‍ബേനിയന്‍ പ്രധാനമന്ത്രി; ഹൃദ്യമായ ജന്മദിന ആശംസ
അബുദാബി: രണ്ടു രാഷ്ട്രത്തലവന്മാര് തമ്മിലുള്ള മനോഹരമായ ഒരു സൗഹൃദ കൂടിക്കാഴ്ച്ചയ്ക്ക് വേദിയായിരിക്കുകയാണ് അബുദാബിയില്‍ നടന്ന ലോക ഊര്‍ജ ഉച്ചകോടി.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ജന്മദിനത്തില്, അല്‍ബേനിയയുടെ പ്രധാനമന്ത്രി എദി റമ നല്കിയ ജന്മദിന ആശംസയാണ് കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തിയത്. വെറുതെ ഒരു ആശംസയങ്ങ് പറയുകയല്ല, മെലോനിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് സമ്മാനം നീട്ടുകയായിരുന്നു എദി രമ.

തന്റെ അടുത്ത സുഹൃത്ത് കൂടിയായ രാഷ്ട്രത്തലവന്റെ അപ്രതീക്ഷിത സൗഹൃദ പ്രകടനം മെലോനിയെ അമ്പരിപ്പിച്ചു. തുടര്‍ന്ന് ഏറെ സന്തോഷത്തോടെ മെലോനി ആ സമ്മാനം ഏറ്റുവാങ്ങുകയും ഇരുവരും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.
മെലോനിയുടെ 48-ാം ജന്മദിനമായിരുന്നു ജനുവരി 15. അബുദാബിയില്‍ നടക്കുന്ന വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. മനോഹരമായ ഒരു സ്കാര്‍ഫാണ് അല്‍ബേനിയ പ്രധാനമന്ത്രി മെലോനിക്ക് സമ്മാനിച്ചത്.
മുട്ടുകുത്തി നിന്ന് ജന്മദിന ആശംസയോടെയാണ് സമ്മാനം നല്‍കിയത്. ഈ മനോഹരമായ കാഴ്ച്ചയ്ക്ക് സാക്ഷിയായി നിരവധി മാധ്യമപ്രവര്‍ത്തകരും നേതാക്കളും ഉണ്ടായിരുന്നു. വൈകാതെ സമൂഹ മാധ്യമങ്ങളിലും ഈ വീഡിയോ വൈറലായി മാറി.
🇦🇱🇮🇹 Albanian PM Edi Rama knelt before Italian PM Giorgia Meloni during their visit to Abu Dhabi, presenting her with a scarf as a birthday gift and referring to her as "Your Majesty".
— kos_data (@kos_data) January 15, 2025
He also tried to place the scarf over her head like a hijab. pic.twitter.com/QSqEuuBexM
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് സ്കാര്‍ഫ്. അല്‍ബേനിയയിലേക്ക് താമസം മാറിയ ഒരു ഇറ്റാലിയന്‍ ഡിസൈനറാണ് സ്കാര്‍ഫ് രൂപകല്‍പ്പന ചെയ്തത്. എദി റമ സ്കാര്‍ഫ് മെലോനിയുടെ തലയില്‍ ധരിപ്പിക്കുകയും ചെയ്തു.
രാഷ്ട്രീയമായി വ്യത്യസ്ഥ ധ്രുവങ്ങളിലാണെങ്കിലും അടുത്ത സുഹൃത്തുക്കളാണ് ജോര്‍ജിയ മെലോനിയും എദി റമയും. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന വലതുപക്ഷ പാര്‍ട്ടിയുടെ നേതാവാണ് ജോര്‍ജിയ മെലോനി. അല്‍ബേനിയയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്ന നേതാവാണ് എദി റമ.
ലോകമെങ്ങും ഏറെ ആരാധകരുള്ള നേതാവാണ്, ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനി. അതിനു കാരണം അവരുടെ ശക്തമായ നിലപാടുകളാണ്. അനധികൃത കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന മെലോനിയുടെ നിലപാടുകള്‍ പലപ്പോഴും വിവാദത്തിനിടയാക്കിയിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തകരുടെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴും തന്റെ നിലപാടുകളില്‍ അവര്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല. അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ലോകത്തിലെ ഏറ്റവും ധനികനായ ഇലോണ്‍ മസ്കുമായും അടുത്ത സൗഹൃദം ഇവര്‍ക്കുണ്ട്.
അബുദാബിയില്‍ നടന്ന വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി ഉച്ചകോടിയാണ് റമയുടെയും മെലോനിയുടെയും കൂടിക്കാഴ്ച്ചയ്ക്ക് വേദിയൊരുക്കിയത്. ഹരിത ഊര്‍ജ മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിട്ടത്. ഇതിനായി യുഎഇ, ഇറ്റലി, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പിടുകയും ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications