കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ അച്ഛനുള്‍പ്പടെ അഞ്ച് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. 2013 ല്‍ തന്നെ പല തവണ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. അച്ഛന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കാഴ്ച വയ്ക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മാവന്‍, അമ്മാവന്റെ മകന്‍, പെണ്‍കുട്ടിയുടെ അതേ സ്‌കൂളിലെ വിദ്യാര്‍ഥി, എന്നിവരും ബലാത്സംഗം ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

Rape

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെല്ലാവരും ഒളിവിലാണ്. പെണ്‍കുട്ടിയെ കെഗല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈനികന്‍ പീഡിപ്പിച്ചു

കൊളംബോ: ഏഴ് വയസുകാരിയെ സൈനികന്‍ പീഡിപ്പിച്ചു. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പൂക്കള്‍ നല്‍കാമെന്ന് പറഞ്ഞാണ്‍ സൈനികന്‍ പെണ്‍കുട്ടിയെ താമസസ്ഥലത്തേയ്ക്ക് കൂട്ടിയത്. ലക്ബിമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീട്ടിലെത്തിയ കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തു

പെണ്‍കുട്ടി ബലാത്സംഗ വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവരില്‍ നിന്നും വിവരങ്ങളറിഞ്ഞ നാട്ടുകാര്‍ സൈനികനെ മരത്തില്‍ കെട്ടിയിട്ട് തല്ലി. പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

English summary
Girl, 14, gang raped by dad and 5 others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X