• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇതാണ് പോലീസ്'; ചെറിയപെരുന്നാളിന് സമ്മാനം ചോദിച്ച ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പോലീസ്

  • By Desk

ജിദ്ദ: പെരുന്നാളിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പോലീസ്. ആറുവയസ്സുകാരിക്ക് സമ്മാനവുമായി പോലീസ് വീട്ടിലെത്തിയതോടെ സുമയ്യയുടെ കുടുംബം അമ്പരന്നുപോയി. സുമയ്യ ഖോര്‍ ഫക്കാനിലെ പോലീസ് ഓപ്പറേഷന്‍ റൂമില്‍ വിളിച്ച് ഈദിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പോലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യം പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ അമ്പരുന്നുപോയെങ്കിലും സുമയ്യക്ക് സമ്മാനവുമായി എത്തിയതാണെന്ന് മനസ്സിലായതോടെ എല്ലാവര്‍ക്കും കൗതുകവും സന്തോഷവുമായി. തന്റെ മകള്‍ക്ക് സമ്മാനവുമായി എത്തിയ പോലീസിന് സുമയ്യയുടെ പിതാവ് നന്ദി അറിയിച്ചു.

തനിക്ക് പോലീസീനോട് ബഹുമാനവും സ്‌നേഹവും ആണെന്നും ചെറിയപെരുന്നാളിന് സമ്മാനം തന്നതിന് നന്ദിയെന്നും പറയുന്ന സുമയ്യയുടെ വീഡിയോ ഇപ്പോള്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലുണ്ട്.ജനങ്ങളുമായി കൂടുതല്‍ ഇടപഴകി അവരിലൂടെ രാജ്യത്ത് സമാധാനവും സന്തോഷവും പരത്താനാണ് ശ്രമിക്കുന്നതെ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ് ഖയിംസി അല്‍യമാഹി അഭിപ്രായപ്പെട്ടു.

English summary
Girl asks for Eid gift, this is what Sharjah Police did next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more