സിംഹത്തിന് പെണ്‍കുട്ടിയുടെ വക ചക്കരയുമ്മ, 'പെട്ടുപോയ' സിംഹത്തിന്‍റെ റോറിംഗ് റിയാക്ഷന്‍, വീഡിയോ
മൃഗശാല സന്ദര്‍ശിയ്ക്കുന്നത് കുട്ടികളെ സംബന്ധിച്ചിതത്തോളം ഏറെ കൗതുക കരമായ അനുഭവമാണ്. ചില കുട്ടികള്‍ക്ക് വന്യജീവികളെ പേടിയാകും . സിംഹത്തേയും പുലിയേയുമൊക്കെ കാണുമ്പോഴേ നെഞ്ചിടിയ്ക്കും . എന്നാല്‍ അങ്ങനെ അല്ലാത്ത ചിലരും ഉണ്ട് . ഇക്കൂട്ടര്‍ വേണമെങ്കില്‍ സിംഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും പുലിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കും .
വെറുതെ പറയുന്നതൊന്നും അല്ല കേട്ടോ . അമേരിയ്ക്കയിലെ ഒരു മൃഗശാലയില്‍ സിംഹത്തിന് പെണ്‍കുട്ടി ഉമ്മ കൊടുത്തു . ഈ മൃഗശാലയില്‍ സിംഹത്തെ സൂക്ഷിച്ചിരിയ്ക്കുന്നത് ചില്ല് കൂട്ടിനുളളിലാണ് . വളരെ കട്ടികൂടിയ ഗ്‌ളാസ് ആയതിനാല്‍ കൂട് തകര്‍ത്ത് സിംഹം പുറത്ത് ചാടാനുള്ള അവസരവും കുറവാണ് .

മൃഗശാലയിലെത്തിയ തീരെ ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടിയാണ് സിംഹത്തിന് ഉമ്മ കൊടുത്തത്. ഗ്‌ളാസിനപ്പുറം സിംഹവും ഇപ്പുറം പെണ്‍കുട്ടിയും. സിംഹത്തിന്റെ അഴക് നോക്കി നില്‍ക്കവെ ഗ്‌ളാസിന് മുകളിലൂടെ പെണ്‍കുട്ടിയ ുടെ വക സിംഹത്തിന് ഒരു ചക്കരയുമ്മ. ഉമ്മ കിട്ടിയപ്പോള്‍ സിംഹത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് കണ്ട് തന്നെ അറിയണം. വീഡിയോ കാണൂ .












Click it and Unblock the Notifications