13 കാരിയെ പിതാവിന്റെ സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചു
കൊളംബോ: 13 കാരിയെ പിതാവിന്റെ സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 13 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് പുറത്തു പോയ സമയത്ത് ഇയാള്‍ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഇയാള്‍ കുട്ടിയെ നിര്‍ബന്ധിച്ച് ഗാര്‍ഡനിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. രാത്രി 7.30 തോടു കൂടി കുട്ടിയുടെ അമ്മ തിരിച്ചെത്തിയതിന് ശേഷം സംഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇതിന് മുമ്പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പ്രത്ിയുടെ പീഡനം സഹിക്കാനാവാതെ കു്ട്ടി അമ്മയോട് സംഭവം വിവരിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications