മദ്യമൊഴിച്ച് കാമുകിയെ ജീവനോടെ കത്തിച്ചത് പ്രണയം പിരിഞ്ഞതിലുള്ള പ്രതികാരം തീര്‍ക്കാന്‍
റോം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ ജീവനോടെ കത്തിച്ചു. പ്രണയബന്ധം തകര്‍ന്നതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലൂടെ തീര്‍ത്തത്.
സാറ(22) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് അപടകം നടന്നത്. പെണ്‍കുട്ടിയുടെ കാറില്‍ തീ വെയ്ക്കുകയും ഇറങ്ങി ഓടിയപ്പോള്‍ പിന്തുടര്‍ന്ന് വന്ന് തലയിലൂടെ മദ്യം ഒഴിച്ച് സിഗര്‍ ലൈറ്റ് വെച്ച് തീ കൊള്ളുത്തുകയുമായിരുന്നു.

സംഭവത്തില്‍ വിന്‍സെന്‍സോ(27) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളുമായി പ്രണയത്തിലായതിലുള്ള ദേഷ്യം തീര്‍ത്തതാണെന്ന് പോലീസില്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.












Click it and Unblock the Notifications