Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗേള്‍ഫ്രണ്ടുമായി വേര്‍പിരിഞ്ഞത് സഹിക്കാനായില്ല;സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു...

ഗേള്‍ഫ്രണ്ടുമായി വേര്‍പിരിഞ്ഞ ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി.

ഷേര്‍ബോണ്‍: ഗേള്‍ഫ്രണ്ടുമായി അടിച്ചുപിരിഞ്ഞ വിഷമത്തില്‍ പതിമൂന്ന് വയസുകാരി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ ഷേര്‍ബോണ്‍ നഗരത്തിലാണ് സംഭവം. ഷേര്‍ബോണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സോഫി ക്ലാര്‍ക്കിനെയാണ് വീടിന് തൊട്ടടുത്തുള്ള മരത്തോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വവര്‍ഗ അനുരാഗിയായിരുന്ന സോഫി ക്ലാര്‍ക്ക് തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഗേള്‍ഫ്രണ്ടുമായി പിരിഞ്ഞു. ഇതിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന സോഫി, ഇതിനു മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

സംഭവദിവസം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞാണ് സോഫി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ സമയം ഏറെ വൈകിയിട്ടും സോഫി വീട്ടിലെത്താതിനെ തുടര്‍ന്ന് അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പോലീസും വീട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള മരത്തോപ്പില്‍ സോഫി ക്ലാര്‍ക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വവര്‍ഗാനുരാഗിയും...

സ്വവര്‍ഗാനുരാഗിയും...

ഒരേസമയം സ്വവര്‍ഗാനുരാഗിയും എതിര്‍ലിംഗാനുകാരിയുമായ സോഫിയക്ക് മുന്‍പ് ഒരു ബോയ്ഫ്രണ്ടുമായി അടുപ്പത്തിലായിരുന്നു. ഇതിന് ശേഷമാണ് സോഫി സ്‌കൂളിലെ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്.

മാനസിക വിഷമത്തിലായി...

മാനസിക വിഷമത്തിലായി...

എന്നാല്‍ ഗേള്‍ഫ്രണ്ടുമായുള്ള ബന്ധം അപ്രതീക്ഷിതമായി വേര്‍പ്പെട്ടതോടെ സോഫിയ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് മാതാപിതാക്കളും കൂട്ടുകാരും പറഞ്ഞു.

ജീവിതം വെറുത്തു...

ജീവിതം വെറുത്തു...

സ്വവര്‍ഗാനുരാഗിയായിരുന്ന സോഫി, തന്റെ ഈ സ്വഭാവത്തിലും ശാരീരിക ഘടനയിലും കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായി സോഫിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറയുന്നു.

അമിത അളവില്‍ മരുന്നു കഴിച്ചു...

അമിത അളവില്‍ മരുന്നു കഴിച്ചു...

ഇതിന് മുന്‍പും സോഫി ക്ലാര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അമിത അളവില്‍ മരുന്ന് കഴിച്ചായിരുന്നു സോഫി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാര്‍ക്ക് കുറഞ്ഞു...

മാര്‍ക്ക് കുറഞ്ഞു...

കടുത്ത മാനസിക വിഷമത്തിലായിരുന്ന സോഫി ക്ലാര്‍ക്കിന് ഇതുകാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതായും സോഫി പറഞ്ഞിരുന്നതായി ഡോക്ടര്‍ അറിയിച്ചു.

ഫേസ്ബുക്കില്‍ ചാറ്റ്...

ഫേസ്ബുക്കില്‍ ചാറ്റ്...

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് സ്‌കൂളിലെ മറ്റൊരു സുഹൃത്തുമായി സോഫി ക്ലാര്‍ക്ക് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നു. വിഷമങ്ങള്‍ പറഞ്ഞിരുന്നെങ്കിലും, സോഫിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് സുഹൃത്ത് പറഞ്ഞത്.

രക്തത്തില്‍ മയക്കുമരുന്നിന്റെ അംശം...

രക്തത്തില്‍ മയക്കുമരുന്നിന്റെ അംശം...

ആത്മഹത്യ ചെയ്ത സോഫി ക്ലാര്‍ക്കിന്റെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നതായി പോലീസ് പറയുന്നുണ്ട്.

ശ്വാസം മുട്ടി മരിച്ചു....

ശ്വാസം മുട്ടി മരിച്ചു....

എന്നാല്‍ കഴുത്തിലെ കുരുക്ക് കാരണം ശ്വാസം കിട്ടാത്തതാണ് സോഫിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+