കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പെണ്‍കുട്ടി ചെയ്ത കുറ്റം ആര്‍ത്തവം...!! പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം !

ആര്‍ത്തവത്തിന്റെ പേരില്‍ ഒറ്റയ്ക്ക് വീടിന് പുറത്ത് താമസിക്കേണ്ടി വന്ന പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. നേപ്പാളിലാണ് സംഭവം.

Google Oneindia Malayalam News

നേപ്പാള്‍ : 15 വയസ്സുള്ള പെണ്‍കുട്ടിയെ വീടിന് പുറത്ത് ഒറ്റയ്‌ക്കൊരു ഷെഡ്ഡിലടച്ചു. ഷെഡ്ഡില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടി ആ പെണ്‍കുട്ടി ദാരുണമായി മരിച്ചു. എന്താണാ പെണ്‍കുട്ടി ചെയ്ത കുറ്റം എന്നല്ലേ. മറ്റൊന്നുമല്ല. ആര്‍ത്തവം !!

നമ്മുടെ തൊട്ടടുത്തുള്ള നേപ്പാളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. റോഷിനി തിരുവ എന്ന പതിനഞ്ചുകാരിക്കാണ് ഈ ദയനീയ മരണം സംഭവിച്ചത്.

ശ്വാസം മുട്ടി മരണം

ആര്‍ത്തവ സമയത്ത് താമസിക്കാനായുണ്ടാക്കിയ ഷെഡില്‍ പുക നിറഞ്ഞ് ശ്വാസം കിട്ടാതെയാണ് രോഹിണിയുടെ മരണം. തണുപ്പകറ്റാന്‍ രോഹിണി തീകൂട്ടിയതില്‍ നിന്നുള്ള പുക തന്നെയാണ് മരണകാരണമായത് എന്നാണ് പൊലീസ് പറയുന്നത്.

മരണത്തിന്റെ തണുപ്പ്

രാത്രി ഭക്ഷണത്തിന് ശേഷം തനിക്കായി അനുവദിക്കപ്പെട്ട ഷെഡ്ഡില്‍ ഉറങ്ങാന്‍ പോയതായിരുന്നു രോഹിണി. രാവിലെ പുറത്ത് വരാത്തത് കണ്ട് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടതെന്ന് രോഹിണിയുടെ അച്ഛന്‍ പറയുന്നു.

എന്താണ് ഛൗപ്പാടി

ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ വീടിന് വെളിയിലെ ഷെഡില്‍ ഒറ്റയ്ക്ക് താമസിപ്പിക്കുക എന്നത് വളരെ പണ്ട് കാലങ്ങളില്‍ ചെയ്തിരുന്നതാണ്. പ്രത്യേകിച്ചു ഹിന്ദുക്കള്‍ക്കിടയില്‍ ഇത്തരമൊരു രീതി നിലനിന്നിരുന്നു. ഛൗപ്പാടി എന്നാണീ ആചാരത്തിന് പേര്. ഛൗപ്പാടിയുടെ പേരില്‍ പുറത്താക്കപ്പെടുന്ന പെണ്‍കുട്ടികള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിലും പാമ്പ് കടിയേറ്റുമൊക്കെ കൊല്ലപ്പെടുന്നത് പതിവാണ്.

നിരോധനമേല്‍ക്കാതെ

ഛൗപ്പാടി 2005ല്‍ നേപ്പാളില്‍ നിരോധിക്കപ്പെട്ട ആചാരമാണ്. എങ്കിലും ഗ്രാമങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ഇത് പിന്തുടര്‍ന്നു പോരുന്നു. നേപ്പാളിലെ പടിഞ്ഞാറെ അച്രാം ഗ്രാമത്തിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ നടന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അച്രാം ജില്ലയിലെ 95 ശതമാനം സ്ത്രീകളും ഛൗപ്പാടി ആചരിക്കുന്നതായി 2011ലെ യു എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

ആര്‍ത്തവം അശുദ്ധിയത്രേ

ആര്‍ത്തവം അശുദ്ധിയാണ് എന്ന് വിശ്വസിക്കുന്ന നിരവധി പേരാണ് ഇന്ത്യയിലെന്ന പോലെ നേപ്പാളിലും ഉള്ളത്. ആര്‍ത്തവമുള്ള പെണ്‍കുട്ടി മറ്റുള്ളവരില്‍ നിന്നും അകന്ന് വീടിന് പുറത്തെ കുടിലിലും മറ്റും കഴിയാന്‍ നിര്‍ബന്ധിതയാവുന്ന സ്ഥിതി ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലടക്കം ഇന്നുമുണ്ട്.

English summary
Nepali girl dies due to banned menstruation practice. The girl was made to sleep in a shed out side the house because she was menstruating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X