കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

  • By അക്ഷയ്‌
Google Oneindia Malayalam News

ദുബായ്: പാകിസ്ഥാന്‍ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ദുബായിലായിരുന്നു സംഭവം. പാകിസ്ഥാനിലുള്ള അച്ഛന്റെ ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പെണ്‍കുട്ടി ദുബായിയില്‍ എത്തിയത്.

ദുബായിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് പുറമേ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Dubai

താന്‍ ഹോട്ടല്‍ ജീവനക്കാരനാണെന്നും പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും, കമ്മീഷന്‍ മാത്രമാണ് കൈപ്പറ്റിയതെന്നും അറസ്റ്റിലായ ഇന്ത്യക്കാരന്‍ കേസ് പരിഗണിച്ച ജഡ്ജി അഹമ്മദ് മുഹമ്മദിനോട് പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ വയസ്സ് തിരുത്തിയായിരുന്നു പെണ്‍കുട്ടിയെ ദുബായിലേക്ക് കൊണ്ടു വന്നത്. എന്നാല്‍ വിസിറ്റിങ് വിസയിലാണ് താന്‍ ദുബായിലെത്തിയതെന്നും കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും വിസ എടുക്കുകയായിരുന്നെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

English summary
A man has been accused of exploiting a 16-year-old girl’s need to raise money for her father’s heart surgery by bringing her to Dubai and forcing her into prostitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X