പരിചയം ഫേസ്ബുക്കില്‍, ഈഫല്‍ ടവറിന് സമീപത്തുവച്ച് കൂട്ടമാനഭംഗം, പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍!!
പാരീസ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് വഴി വശീകരിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഫേസ്ബുക്ക് വഴി തന്നെ വശീകരിച്ചെന്നും പിന്നീട് പീഡിപ്പിച്ചെന്നുമുള്ള 19കാരിയുടെ പരാതിയിലായിരുന്നു നടപടി.
പാരീസ് ഹോട്ടലില്‍ ഫ്രഞ്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് അല്‍ജീരിയന്‍ യുവാക്കളെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാമ്പ് ഡെ മാര്‍സ് ഗാര്‍ഡനിലെ പ്രമുഖ ഹോട്ടലിലായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം യുവതിയെ നഗ്നയാക്കി ഉപേക്ഷിച്ചു പോയെന്നും അറസ്റ്റിലായ യുവാക്കള്‍ അനധികൃതമായി ഫ്രാന്‍സില്‍ താമസിച്ച് വരുന്നവരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പാരിസില്‍ വച്ച് കണ്ടുമുട്ടുന്നതിന് മുമ്പു തന്നെ പെണ്‍കുട്ടിയും
കുറ്റവാളികളില്‍ ഒരാളും തമ്മില്‍ ഫേസ്ബുക്കില്‍ വച്ച് പരിചയമുണ്ടെന്നും ഇരുവരും തമ്മില്‍ ചാറ്റിംഗ് നടന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയ്‌ക്കെതിരെയുള്ള അതിക്രമത്തില്‍ യുവാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ ജയിലിലടച്ചിട്ടുണ്ട്.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട് സംസാരിച്ചത് ഒരു പതിനേഴുകാരനോടാണ് എന്നാണ് കരുതിയിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ സുഹൃത്തുക്കളെ കാണാനെത്തിയ പെണ്‍കുട്ടിയെ ചെടികള്‍ക്കുള്ളിലേയ്ക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സാമൂഹ്യസേവകരുടെ സംരക്ഷണയിലാണുള്ളത്.












Click it and Unblock the Notifications