സൗദിക്കാരനെ പ്രണയിച്ച് വഞ്ചിച്ച 'ഇന്ത്യന്‍ നടി' അറസ്റ്റില്‍
റാബത്ത്: അയാളുടെ മോഹം ഒരു നടിയെ വിവാഹം കഴിയ്ക്കണമെന്നതായിരുന്നു. അതും ഒരു ഇന്ത്യന്‍ നടിയെ. ഇനി അയാള്‍ ആരാണെന്ന് പറയാം. ഒരു സൗദിക്കാരനായ യുവാവ്. വിവാഹസ്വപ്നങ്ങളുമായി നടന്ന യുവാവ് ഒടുവില്‍ ഫേസ്ബുക്കിലൂടെ ഒരു ഇന്ത്യന്‍ 'നായിക'യുടെ സുഹൃത്തായി.
സൗഹൃദം വളര്‍ന്നു. തന്റെ മനസിലെ മോഹവം യുവാവ് നടിയോട് പറഞ്ഞു. മൊറൊക്കോയില്‍ അമ്മയോടൊപ്പം താമസിയ്ക്കുകയാണെന്നാണ് നടി പറഞ്ഞിരുന്നത്. നടിയെ കെട്ടാനുള്ള ഇഷ്ടം മൂത്ത യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പണം മൊറോക്കോയിലേയ്ക്കുള്ള ഇന്ത്യന്‍ നടിയുടെ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് ഒഴുകി. പണമയക്കുന്നതൊടപ്പം ഫേസ്ബുക്കിലെ നടിയുടെ സ്നഹേവും കൂടി വന്നു.

എന്നാല്‍ ചേട്ടനിങ്ങ് മൊറോക്കോയിലേയ്ക്ക് പോന്നോളൂ..എന്നെ നേരിട്ട് കാണാമല്ലോ എന്നായി ഫേസ് ബുക്ക് നടി. ഇനിയാണ് നടിയാണോ അതോ അതൊരു പണിയായിരുന്നോ എന്ന തട്ടിപ്പ് കഥ പുറത്തറിയുന്നത്. തന്റെ പ്രിയ ഇന്ത്യന്‍ നായികയെ കാണാന്‍ മൊറോക്കോ എയര്‍പോര്‍ട്ടിലെത്തിയ യുവാവ് മണരിയ്ക്കൂറുകളോളം അവരെ കാത്ത് നിന്നു.
എന്നാല്‍ കിലുക്കം സിനിമയില്‍ രേവതി പറയുന്ന ഡയലോഗിന് സമാനമായിരുന്നു യുവാവിന്റെ അവസ്ഥ. നായികയും വന്നില്ല അവരുടെ അമ്മയും വന്നില്ല. ഒടുവില്‍ യുവാവിന് ചെറുതായി അപകടം മണത്തു. അയാള്‍ പൊലീസിന്റെ സഹായം തേടി. പൊലീസ് മൊറോക്കോയിലുള്ള യുവാവിന്റെ സുഹൃത്തായ പെണ്‍കുട്ടിയെ കണ്ടെത്തി.
പെണ്‍കുട്ടിയെ കണ്ട യുവാവ് ഞെട്ടി. ഇന്ത്യന്‍ നടിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ച് തട്ടിപ്പ് നടത്തുകായിയരുന്ന ഒരു സ്വദേശി വനിതയായിരുന്നു അത്. സ്ത്രീയെയും അമ്മയേയും തട്ടിപ്പ് നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു. പണം പോയ യുവാവിനാകട്ടേ നടിയെന്ന് കേട്ടലേ പേടി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications