ബലാത്സംഗത്തിന് ശേഷം നഗ്നയാക്കി ഉപേക്ഷിച്ചു

രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയയത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ നഗ്നായി മാലിന്യ കൂമ്പാരത്തിനുള്ളില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയോയിരുന്നു.
പെണ്‍കുട്ടിയുടെ ഞരക്കം കേട്ട യാത്രക്കാര്‍ മാലിന്യത്തിനടുത്തെത്തിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറോക്കന്‍ ദിനപത്രമായ അല്‍ ഖബര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികള്‍ കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം മാലിന്യത്തില്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications