വാഷിംഗ് മെഷീനില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു
ഉട്ട: കൂട്ടുകാരോടൊപ്പം ഒളിച്ച് കളിയ്ക്കുന്നതിനിടയില്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിയ 11 വയസ്സുകാരിയെ രക്ഷപ്പെടുത്തി. തെക്കന്‍ ജോര്‍ദാനിലാണ് സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ക്കും സഹോദരിയ്ക്കുമൊപ്പം ഒളിച്ച് കളിയ്ക്കുകയായിരുന്നു പെണ്‍കുട്ടി.
വാഷിംഗ് മെഷീനില്‍ ഒളിച്ച പെണ്‍കുട്ടിയുടെ കാലുകള്‍ കുടുങ്ങുകയും എഴുനേല്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും അവരെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു മണിയ്ക്കൂറിലധികം പെണ്‍കുട്ടി വാഷിംഗ് മെഷീനില്‍ കുടുങ്ങി കിടന്നു. അപകടത്തില്‍പെട്ട സമയം പരിഭ്രാന്തയായിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ അക്കാര്യമോര്‍ത്ത് ചിരിയ്ക്കുകയാണെന്ന് മാതാവ് പറഞ്ഞു.
അപകടത്തില്‍ നിന്ന് മകള്‍ പാഠം പഠിച്ചുവെന്നും ഇനി ഇത്തരം അബദ്ധങ്ങള്‍ പിണയില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.മത്സരത്തില്‍ താന്‍ തന്നെ വിജയിയാകണമെന്ന കുട്ടിയുടെ ആഗ്രഹമാണ് വാഷിംഗ് മെഷീനില്‍ ഒളിയ്ക്കാന്‍ പ്രേരിപ്പിച്ചത്.
<center><iframe width="100%" height="338" src="//www.youtube.com/embed/O4NfO3dE3C0" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications