സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രം ആവശ്യപ്പെട്ട് യുവാവ്; ചിത്രത്തിനായി പണവും അയച്ചു, സംഭവം ഇങ്ങനെ...
സോഷ്യൽ മീഡിയയുടെ ദുരുപയോഗങ്ങൾ ലോകത്ത് വൻ തോതിൽ തന്നെ നടക്കുന്നുണ്ട്. നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പെൺകുട്ടികൾക്ക് വെല്ലുവിളിയായിട്ടുമുണ്ട്. സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്.
സമൂഹമാധ്യമങ്ങള്‍ സമൂഹത്തിന്‍റെ നേരിട്ടുള്ള വിലയിരുത്തലിന് വേദിയാക്കി മാറ്റാം എന്ന് യുവതലമുറ ആധുനിക സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ അത് തീര്‍ച്ചയായും പുതിയ ഒരു തിരിച്ചറിവിന് തന്നെ വഴി ഒരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നു എന്ന് തന്നെ പറയാം.

സ്ത്രീകൾ നേരിടുന്ന കാമാഭ്യർത്ഥന
ഉപദേശങ്ങളുടെ കടന്നു കയറ്റം മാത്രമല്ല, ഭീഷണിയുടെ, കാമാഭ്യര്‍ഥനയുടെ എല്ലാം കുത്തൊഴുക്ക് ആണ് സ്ത്രീകളുടെ മെസേജ് ബോക്‌സുകളിലേക്ക്. വരാറുള്ളത്. സ്വന്തമായി ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, രാഷ്ട്രീയം പറയുന്ന, യുക്തിയുക്തം സംസാരിക്കുന്ന പെണ്ണുങ്ങളെയാണ് ആണുങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും കണാൻ സധിക്കും. നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് ഇൻബോക്സിൽ മെസേജുകൾ വരുന്നതായും സ്ത്രീകൾ വ്യക്തമാക്കാറുണ്ട്.

നഗ്ന ചിത്രം ആവശ്യപ്പെട്ടു
സോഷ്യൽ മീഡിയയിലൂടെ നഗ്ന ചിത്രം ആവശ്യപ്പെട്ട യുവാവിന് യുവതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെ പെൺകുട്ടി ചാറ്റ് ഹിസ്റ്ററി പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലേകം അറിയുന്നത്. ഇതോടെ യുവാവിന്റെ യഥാർത്ഥ മുഖം സോഷ്യൽ മീഡിയ്കക് മുന്നിൽ യുവതി തുറന്നുകാട്ടുകയും ചെയ്തു.

30 ഡോളർ അയച്ചു
നഗ്ന ചിത്രം ആവശ്യപ്പെടുക മാത്രമല്ല യുവാവ് ആവശ്യപ്പെട്ടത്. അതിനപവേണ്ടി കശും യുവതിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഒരു വ്യക്തി എന്നെ സമീപിച്ചത് 30 ഡോളർ അയച്ചു തന്നിരുന്നു എന്ന് പെൺകുട്ടി പറയുന്നു. പകരമായി തന്റെ നഗ്ന ചിത്രങ്ങളാണ് അയാൾ ആവശ്യപ്പെട്ടത്. പണം നല്ല രീതിയിൽ ഉപയോഗിക്കണമെന്നും അയാൾ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.
|
ഭക്ഷണം കഴിയുന്ന വീഡിയോ
എന്റെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടയാൾക്ക് ഞാൻ ഒരു വീഡിയോ അയച്ചു നൽകിയെന്നും യുവതി പറയുന്നു. റെസ്റ്റോറന്റിലെത്തി അയാൾ അയച്ചു തന്ന മുപ്പത് ഡോളറിന് ന്യൂഡിൽസ് കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് യുവതി അയച്ചുകൊടുത്തിരിക്കുന്നത്. ചാറ്റു ചെയ്തതിന്റഎ സ്ക്രീൻ ഷോട്ടും ന്യൂഡിൽസിന്റെ ചിത്രങ്ങളും യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ലാഷ് എന്ന ട്വിറ്റർ പ്രഫൈലാണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications