കാമുകനെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ കുമ്പസാരം
ന്യൂയോര്‍ക്ക്: കാമുകനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ കുമ്പസാരം നടത്തിയ 18 കാരി അറസ്റ്റില്‍. കാമുകനെ കൊലപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് നഗാസിയ എന്ന പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയത്.
ഇവര്‍ക്കിടയിലുള്ള നിസാര പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ജനുവരി 11 നാണ് കൊവപാതകം നടക്കുന്നത്. പഴയ കാമുകനുമൊത്തുള്ള പെണ്‍കുട്ടിയുടെ ബന്ധമാണ് വഴക്കില്‍ എത്തിച്ചത്.

രഹസ്യ ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കത്തിനിടയില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ വേണ്ടിയാണ് കത്തി എടുത്തതെന്നും എന്നാല്‍ അബദ്ധത്തില്‍ കുത്തുകയായിരുന്നു എന്നും പറയുന്നു.
കാമുകനോട് ഫേസ്ബുക്കില്‍ സോറി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ഇട്ടത്. പീന്നീട് അത് ഡിലീറ്റ് ചെയ്തുവെങ്കിലും പോലീസ് പെണ്‍കുട്ടിയെ പിടികൂടി.












Click it and Unblock the Notifications