Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ യുവതികള്‍ചേര്‍ന്ന് നഗ്നയാക്കി മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: കുട്ടിയുടുപ്പിട്ടെത്തിയ പെണ്‍കുട്ടിയെ ഒരുകൂട്ടം യുവതികള്‍ചേര്‍ന്ന് നഗ്നയാക്കി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു. ഒരു ഷോപ്പിങ് മാളില്‍വെച്ച് പരസ്യമായാണ് പെണ്‍കുട്ടിക്കെതിരായ അക്രമം. മറ്റൊരു യുവതിയുടെ കാമുകനൊപ്പം കിടക്കപങ്കിട്ടെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലാണ് സംഭവം നടന്നതായി കരുതുന്നത്. ഷോപ്പിങ് മാളിലെത്തിയെ പെണ്‍കുട്ടിയെ അപ്രതീക്ഷിതമായെത്തിയ യുവതികളുടെ സംഘം വളയുകയായിരുന്നു. പെണ്‍കുട്ടിയുടെ കുട്ടിയുടുപ്പ് വലിച്ചുതാഴ്ത്തുകയും മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

sickeningvideo

പെണ്‍കുട്ടി വേദനകൊണ്ട് അലറിക്കരയുന്നതും സഹായത്തിനുവേണ്ടി യാചിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ വകവെക്കാതെ പെണ്‍സംഘം മര്‍ദ്ദനം തുടര്‍ന്നു. കൂട്ടത്തിലുള്ള ഒരുയുവതിയുടെ കാമുകനൊപ്പം കിടക്കപങ്കിട്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

രണ്ടുമിനിറ്റോളം നീണ്ടുനിന്ന മര്‍ദ്ദനത്തിനൊടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തുവോ എന്ന് വ്യക്തമല്ല. സ്വന്തം കാമുകനെ അല്ലെങ്കില്‍ ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍തന്നെ അക്രമം നടത്തുന്നത് അടുത്തിടെ ചൈനയില്‍ പതിവായി മാറിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+