Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷനുശേഷം കണ്ണുതുറന്ന പെണ്‍കുട്ടി പറയുന്നു റിയാലിറ്റി ഷോ താരമാണെന്ന്

കാലിഫോര്‍ണിയ: തെറ്റായിക്കിടന്ന പല്ല് നീക്കം ചെയ്യാനായി മയക്കിക്കിടത്തിയ പെണ്‍കുട്ടി ഉണര്‍ന്നപ്പോള്‍ പറയുന്നു താനൊരു റിയാലിറ്റി ഷോ താരമാണെന്ന്. കാലിഫോര്‍ണിയയിലെ ഹോളിസ്റ്ററിലാണ് കൂടുവിട്ടുകൂടുമാറല്‍ നടന്നത്. പതിമൂന്നുകാരിയായ എമ്മ സമോറയെ പിന്നീട് ഒരുവിധത്തിലാണ് അമ്മയും മറ്റു കുടുംബാഗങ്ങളും ചേര്‍ന്ന് യാഥാര്‍ഥ്യത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

അനസ്‌തേഷ്യയില്‍ നിന്നും ഉണര്‍ന്നശേഷം പെണ്‍കുട്ടിയുടെ അമ്മയായിരുന്നു സമീപത്തുണ്ടായിരുന്നത്. തന്റെ നാവ് ഡോക്ടര്‍ പിഴുതെടുത്തെന്നായിരുന്നു എമ്മയുടെ ആദ്യത്തെ സംശയം. സംശയം തീര്‍ക്കാനായി അമ്മ കണ്ണാടി കാണിച്ചുകൊടുത്തു. അപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ ഭാവവ്യത്യാസം. തന്റെ ചുണ്ടുകള്‍ വലുതായെന്നും താന്‍ റിയാലിറ്റി ഷോ താരം കെയ്‌ലി ജെന്നറാണെന്നും പെണ്‍കുട്ടി പറഞ്ഞു.

tvstar

വലിയൊരു സെലിബ്രിറ്റിയായിട്ടും അമ്മ ഇക്കാര്യം രഹസ്യമാക്കിവെച്ചതെന്തിനാണെന്നും എമ്മ ചോദിക്കുന്നുണ്ട്. ഒരു വേള അമ്മയെ നോക്കി ക്രിസ് ജെന്നര്‍ ആണെന്നു പറയാനും പെണ്‍കുട്ടി മടിച്ചില്ല. എല്ലാ രഹസ്യങ്ങളും എന്തിനാണ് ഒളിച്ചുവെക്കുന്നത്. സത്യം പറയൂ. തന്നെ കളിപ്പിക്കുകയല്ലേയെന്നും എമ്മ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ കാഴ്ചക്കാരെ കൂട്ടുന്നുണ്ട്.

ചില രോഗികള്‍ മയക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ഇത്തരം മായക്കാഴ്ചകള്‍ കാണാറുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ഓപ്പറേഷന്‍ ചെറുതാണെങ്കിലും പേടിയുണ്ടെന്ന് എമ്മ പറഞ്ഞതുകൊണ്ടാണ് മയക്കിയത്. നേരത്തെയും അപൂര്‍വം ചില കേസുകളില്‍ മയക്കമുണര്‍ന്നവര്‍ തങ്ങള്‍ മറ്റൊരാളെന്നു പറഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+