പേര് പച്ചകുത്തണം, ഫേസ്ബുക്ക് ഉപയോഗിക്കാൻ പാടില്ല, നിയന്ത്രണങ്ങൾ ഏറെ...കാമുകന് മേൽ ആസിഡ് ഒഴിച്ചു !!!
മിഡ്ലാന്റ് സ്വദേശിയായ 51 കാരിയാണ് 31കാരനായ കാമുകനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ നോക്കിയത്.
മിഡ്ലാന്റ്: കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയ്ക്ക് ആജീവനാന്തം ജയില്‍ ശിക്ഷ. ലണ്ടനിലെ മിഡ്ലാന്റ് സ്വദേശിയായ 51 കാരിയാണ് 31കാരനായ കാമുകനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ നോക്കിയത്. ആക്രമണത്തില്‍ ഇയാളുടെ കാഴ്ച നഷ്ടപ്പെട്ടു.
കാത്തി ലിയോഗ് എന്ന യുവതിയാണ് കാമുകന് ഡാനിയേല്‍ റോഡ്രിഗസിനു മേല്‍ ഉറങ്ങി കിടക്കുമ്പോള്‍ ആസിഡ് ഒഴിച്ചത്.

2 വര്‍ഷത്തോളം കാത്തിയും ഡാനിയേലും ഒന്നിച്ചായിരുന്നു താമസം. കാമുകനെ സംശയം ആയിരുന്നു കാത്തിയ്ക്ക്. തന്നെക്കാളും സുന്ദരികളായ പെണ്‍കുട്ടികളുമായി കൂട്ടുകൂടുന്നത് പോലും ഇവര്‍ വിലക്കിയിരുന്നു.

കാത്തി തന്റെ വിചിത്രമായ ആവശ്യങ്ങള്‍ ഡാനിയേലിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. കാത്തിയുടേ പേര് ദേഹത്ത് പച്ചകുത്തണം, വെഡിംഗ് റിംഗ് ധരിയ്ക്കണം, ഫേസ്ബുക്ക് തുടങ്ങി, വിചിത്രമായ ആവശ്യങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.

കാമുകിയുടെ എല്ലാ ആവശ്യങ്ങളും താന്‍ അംഗീകരിയ്ക്കാറുണ്ടായിരുന്നെന്ന് ഡാനിയേല്‍ പറയുന്നു. ചില സമയങ്ങളില്‍ വളരെ ക്രൂരമായാണ് ഇവര്‍ പെരുമാറാറുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് പരസ്യമായി മര്ദ്ദിയ്ക്കും, ചീത്ത പറയും, എപ്പോഴും സംശയത്തോടെയാണ് പെരുമാറിയിരുന്നതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.

കാത്തി തന്നെയാണ് ആസിഡ് വാങ്ങിയത് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ചില പരീക്ഷണങ്ങള്‍ക്കായാണ് എന്ന് പറഞ്ഞാണ് ഇവര്‍ ഇത് വാങ്ങിയത്. ഒരു ദിവസം ഡാനിയേലുമായി വഴക്ക് കൂടിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിയ്ക്കുകയായിരുന്നു.

ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡാനിയേല്‍ 6 മാസത്തോളം ആശുപത്രിയില്‍ കിടന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയമാക്കി. എങ്കിലും കാഴ്ച വീണ്ടെടുക്കാന്‍ ആയില്ല

കാത്തി കാമുകനോട് ചെയ്തത് മാപ്പ് അര്‍ഹിയ്ക്കാത്ത തെറ്റാണെന്ന് കോടതി വിലയിരുന്നു. യുവതിയെ ആജീവനാന്തം ജയിലില്‍ അടയ്ക്കാനാണ് കോടതി ഉത്തരവ്. തന്നെ വിട്ട് കാമുകന് മറ്റ് യുവതികളെ തേടി പോകുമോ എന്ന ഭയമാണ് ഇത്തരം ഒരു പ്രവര്‍ത്തിയ്ക്ക് പ്രേരിപ്പിച്ചതെന്ന് കാത്തി കോടതിയില്‍ സമ്മതിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications